മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു

 

റിയാദ്: മസ്തിഷ്കാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. പാലക്കാട്‌ മങ്കര മൻക്കുരുശി തരുവക്കോട് അനീഷ് (43) ആണ് റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയില്‍ മരിച്ചത്.റിയാദില്‍ സ്വകാര്യ കമ്ബനി ജീവനക്കാരനായിരുന്നു. പിതാവ്: അലിയാർ, മാതാവ്: ഖൈർറുന്നീസ, ഭാര്യ: ഫാരീഷ, മക്കള്‍: അൻഷാദ്, അൻസിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി സൃഹൃത്ത് ഹംസയെ സഹായിക്കാൻ റിയാദ് കെ.എം.സി.സി വെല്‍ഫെയർ വിങ് ഭാരവാഹികള്‍ രംഗത്തുണ്ട്.