Main Banner

വീടിന് പിന്നില്‍ ഒരാള്‍ പൊക്കത്തില്‍ കഞ്ചാവ് ചെടി, പാൻ്റിൻ്റെ പോക്കറ്റിലും കഞ്ചാവ്; യുവാവിനെതിരെ കേസെടുത്തു

ആലപ്പുഴ: വീടിന് പിന്നില്‍ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് പിടിയില്‍. ആര്യാട് പഞ്ചായത്ത് 4 -ാം വാർഡ് കായല്‍ചിറ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശംഭു രങ്കനാണ് (31) പിടിയിലായത്.ഇയാള്‍ താമസിക്കുന്ന വീടിന് പിന്നില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.

1 st paragraph

189 സെൻ്റീ മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി നട്ടു നനച്ചു വളർത്തിയ കുറ്റത്തിനും 20 ഗ്രാം കഞ്ചാവ് പാൻ്റിൻ്റെ പോക്കറ്റില്‍ സൂക്ഷിച്ച കുറ്റത്തിനും യുവാവിനെതിരെ കേസ് എടുത്തു. ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.ആർ. മനോജും പാർട്ടിയും നടത്തിയ പരിശോധനയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തത്. പരിശോധനയില്‍ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി.ആർ. പ്രബീണ്‍, വി.കെ. മനോജ് കുമാർ, പ്രിവൻ്റീവ് ഓഫീസർമാരായ ബി.എം. ബിയാസ്, സി. റിനീഷ്, സി.ഇ.ഒ മാരായ എച്ച്‌. മുസ്തഫ, ബി. സുബിൻ, വനിത സി.ഇ.ഒ എം. അനിത എന്നിവരും പങ്കെടുത്തു.