യുവാവ് പുഴയില്‍ ചാടി; മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയെങ്കിലും മരിച്ചു

കോഴിക്കോട്: കണയങ്കോട് പുഴയില്‍ ചാടിയ യുവാവ് മരിച്ചു. ഉണ്ണികുളം സ്വദേശി മുഹമ്മദ് ഉവൈസ് (19) ആണ് മരിച്ചത്. ഡിഗ്രി വിദ്യാർത്ഥിയായിരുന്നു.പാലത്തിന് സമീപത്ത് നിന്ന് മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു. ഉച്ചക്ക് ഒരു മണിയോടെയാണ് യുവാവ് പുഴയിലേക്ക് ചാടിയത്. ഇതിന് മുൻപ് കൈ ഞരമ്ബ് ബ്ലേഡുകൊണ്ട് മുറിച്ചിരുന്നു. വിവരമറിഞ്ഞ് വേഗത്തില്‍ സ്ഥലത്തെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്തുന്നതിനിടെ മത്സ്യതൊഴിലാളികളുടെ വലയില്‍ ഇയാള്‍ കുടങ്ങുകയായിരുന്നു. ഫയർഫോഴ്‌സിൻ്റെ ആംബുലൻസില്‍ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.