കാര്‍ഷിക യന്ത്രങ്ങള്‍ സബ്‌സിഡി നിരക്കില്‍; അപേക്ഷ ക്ഷണിച്ചു
മലപ്പുറം: കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെയും കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ് പദ്ധതിയിലൂടെ കാര്‍ഷിക യന്ത്രങ്ങളും ഭക്ഷ്യ സംസ്‌കരണ യന്ത്രങ്ങളും സബ്‌സിഡി നിരക്കില്‍ വാങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. കര്‍ഷക ഗ്രൂപ്പുകള്‍ക്കും, സംരംഭകര്‍ക്കും, കര്‍ഷകര്‍ക്കും അപേക്ഷിക്കാം. പദ്ധതിയിലൂടെ കാട് വെട്ട് യന്ത്രം മുതല്‍ കൊയ്ത്ത് മെതിയന്ത്രം വരെയുള്ള കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും ഭക്ഷ്യസംസ്‌ക്കരണ യന്ത്രങ്ങളും 40 ശതമാനം മുതല്‍ 80 ശതമാനം വരെ സബ്‌സിഡിയോടെ സ്വന്തമാക്കാം. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിര്‍മാതാക്കള്‍, വിതരണക്കാര്‍ എന്നിവരില്‍ നിന്നും യന്ത്രം സ്വന്തമാക്കാന്‍ സാധിക്കും. എസ്.സി, എസ്.ടി, വനിത, ചെറുകിട നാമമാത്ര കര്‍ഷകര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍കാര്‍ഡ്, ഫോട്ടോ. 2020-21 വര്‍ഷത്തെ നികുതി ചീട്ട്, ബാങ്ക് പാസ്ബുക്ക്എന്നിവ വേണം. കൂടുതല്‍ വിവരങ്ങള്‍ https://www.agrimachinery.nic.in ലും കൃഷി ഓഫിസുകളിലോ, മലപ്പുറം ആനക്കയത്തുള്ള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിലും ലഭിക്കും. ഫോണ്‍ നമ്പര്‍. 0483-2848127, മൊബൈല്‍ നമ്പര്‍ 7306109485, 9446246671