ജില്ലയിലെ ഒമ്പത് മുനിസിപ്പാലിറ്റികളുടെയും  അധ്യക്ഷമാരെ പ്രഖ്യാപിച്ചു

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ച 9 മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷന്‍മാരെ നിശ്ചയിച്ചു. മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മറ്റികളുടെയും നിയോജക മണ്ഡലം സമിതികളുടെയും അഭിപ്രായം ആരാഞ ശേഷം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റും പാര്‍ലിമെന്ററി ബോര്‍ഡ് ചെയര്‍മാനുമായ സ്വാദിഖലി ശിഹാബ് തങ്ങളാണ് അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്.

 

മുനിസിപ്പാലിറ്റികളുടെ പേരും ബ്രാക്കറ്റില്‍ അധ്യക്ഷരുടെ പേരും എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു

 

മലപ്പുറം (മുജീബ്കാടേരി )

 

മഞ്ചേരി (വി എം.സുബൈദ )

 

തിരൂരങ്ങാടി ( കെ.പി.മുഹമ്മദ് കുട്ടി)

 

പരപ്പനങ്ങാടി (എ. ഉസ്മാന്‍ ), വൈസ് ചെയര്‍പേഴ്‌സണ്‍ (കെ.ഷഹര്‍ബാനു)

 

കൊണ്ടോട്ടി (സി.ടി.ഫാത്തിമ സുഹ്‌റ)

 

കോട്ടക്കല്‍ ( ബുഷ്‌റ ഷബീര്‍)വൈസ്

ചെയര്‍മാന്‍ (പി.പി.ഉമര്‍ )

 

വളാഞ്ചേരി (അഷ്‌റഫ് അമ്പലത്തിങ്ങല്‍)

 

തിരൂര്‍ (പി.നസീമ )

 

താനൂര്‍ (പി പി ഷംസുദ്ദീന്‍ )

 

നാളെ 28 ന് തിങ്കളാഴ്ച യാണ് ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.