Main Banner

ബ്രിട്ടീഷുകാര്‍ നട്ടുവളര്‍ത്തിയ 95 വര്‍ഷം പഴക്കമുള്ള തേക്ക് തടികള്‍ ലേലത്തിന്; മോഹവില പ്രതീക്ഷിച്ച്‌ വനംവകുപ്പ്


മലപ്പുറം: ബ്രിട്ടീഷുകാര്‍ നട്ടുവളര്‍ത്തിയ 95 വർഷം പഴക്കമുള്ള തേക്ക് തടികള്‍ നിലമ്ബൂരില്‍ ലേലത്തിന്. അരുവാക്കോട് സെൻട്രല്‍ ഡിപ്പോയില്‍ നാളെയും ഫെബ്രുവരി 3 നുമായാണ് തേക്ക് ലേലം നടക്കുക.1930 ല്‍ നെല്ലിക്കുത്ത് പ്ലാൻ്റേഷനില്‍ ബ്രിട്ടീഷുകാർ നട്ട് പരിപാലിച്ച തേക്കുകള്‍. 95 വർഷത്തോളം പഴക്കമുള്ള തടികള്‍ ഓരോന്നും നിലമ്ബൂർ തേക്കിൻ്റെ പ്രൗഢി വിളിച്ചോടുന്നതാണ്. സ്വർണ്ണ വർണ്ണത്തിലുളള നിലമ്ബൂർ തേക്കിൻ തടികള്‍ പഴയ കാലത്തേതുപോലെ തന്നെ ഇത്തവണയും മോഹവിലക്ക് തന്നെ വില്‍ക്കാനാവുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. ബി കയറ്റുമതി ഇനത്തില്‍പ്പെട്ട തേക്ക് തടികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 318 ഘനമീറ്റർ തേക്ക് തടികളാണ് നിലമ്ബൂർ അരുവാക്കോട് സെൻട്രല്‍ ഡിപ്പോയില്‍ ലേലത്തിനായി ഒരുക്കിയിരിക്കുന്നത്.