ആര്‍.സി ബുക്ക് ഡിജിറ്റല്‍ ആക്കാന്‍ വാഹന ഉടമകള്‍ 15 ന് മുമ്പ് മൊബൈല്‍ നമ്പര്‍ ലിങ്കു ചെയ്യണം

 

മോട്ടോര്‍ വാഹന വകുപ്പ് വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകള്‍ ആധാര്‍ അധിഷ്ഠിത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ് സൈറ്റില്‍ ഫെബ്രുവരി 15ന് മുമ്പ് ഉള്‍പ്പെടുത്തണമെന്ന് കൊണ്ടോട്ടി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. പരിവാഹന്‍ വെബ് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കാത്തവര്‍ കൊണ്ടോട്ടി സബ് ആര്‍.ടി ഓഫീസില്‍ നേരിട്ടെത്തി രാവിലെ 10:30 മുതല്‍ 1 മണി വരെ അപ്‌ഡേറ്റു ചെയ്യാം.