ഗതാഗതം തടസ്സപ്പെടും

നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വള്ളുവങ്ങാട് പാലം – തരിപ്പാടി – കളംകാവ് റോഡില്‍ വള്ളുവങ്ങാട് പാലം മുതല്‍ പറമ്പന്‍പൂള വരെ പൂര്‍ണമായും തരിപ്പാടി വരെ ഭാഗികമായും ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ വാഹനഗതാഗതം നിരോധിക്കുമെന്ന് എക്സി. എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ തമ്പാനങ്ങാടി-അമ്പലപ്പടി, തരിപ്പാടി – പാണ്ടിക്കാട് റോഡ് എന്നീ റോഡുകള്‍ വഴി പോകണം.