Main Banner

പനമ്പാലം പാലം തിങ്കളാഴ്ച തുറക്കും

താനൂര്‍, തിരൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പനമ്പാലം പാലം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫെബ്രുവരി മൂന്നിന് നാടിന് സമര്‍പ്പിക്കും. വൈകീട്ട് നാലിന് പനമ്പാലം പരിസരത്ത് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. തിരൂര്‍ നിയോജകമണ്ഡലം എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ വിശിഷ്ടാതിഥിയാകും.
13.39 കോടി രൂപ ചെലവിലാണ് തിരൂര്‍പ്പുഴയ്ക്ക് കുറുകെ ചെറിയമുണ്ടം പഞ്ചായത്തിനെയും തിരൂര്‍ മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന പനമ്പാലം പണി പൂര്‍ത്തീകരിച്ചത്.

 

1 st paragraph