Shobika

വാഹനമോടിക്കുമ്ബോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 300 കുവൈറ്റ് ദിനാര്‍ പിഴ, ഗുരുതര കേസുകള്‍ കോടതിയിലേക്ക് റഫര്‍ ചെയ്യും

കുവൈത്ത് സിറ്റി: ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന പുതിയ നിയമത്തില്‍ ട്രാഫിക് പിഴകള്‍ വർധിപ്പിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം ജനങ്ങളില്‍ നിന്ന് പണം പിരിക്കുകയല്ല, ജീവൻ സംരക്ഷിക്കുകയാണെന്ന് ഏകീകൃത ഗള്‍ഫ് ട്രാഫിക് വാര സമിതി 2025 തലവൻ ബ്രിഗേഡിയർ ജനറല്‍ മുഹമ്മദ് അല്‍ സുബ്ഹാൻ.നിയമമോ റോഡുകളോ അടക്കമുള്ള മറ്റ് ഘടങ്ങളേക്കാള്‍ കുവൈത്തിലെ ട്രാഫിക് നിയമലംഘനങ്ങള്‍ പ്രാഥമികമായി പെരുമാറ്റ പ്രശ്‌നമാണ്.

1 st paragraph

പുതിയ നിയമം ഡ്രൈവർമാരെ നിയമലംഘനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാൻ ലക്ഷ്യമിടുന്നു, അതുകൊണ്ടാണ് പിഴയും വർധിപ്പിച്ചത്. പ്രത്യേകിച്ചും ഈ ലംഘനങ്ങളുടെ തോത് വർധിച്ചതിൻ്റെ വെളിച്ചത്തില്‍ പിഴ കൂട്ടാൻ നിർബന്ധിരാവുകയായിരുന്നു. ഡ്രൈവർമാർ ചെയ്യുന്ന ഏറ്റവും സാധാരണമായ ലംഘനം വേഗ പരിധി പാലിക്കാത്തതാണ്. കഴിഞ്ഞ വർഷം രണ്ട് ദശലക്ഷം നിയമ ലംഘനങ്ങള്‍ കവിഞ്ഞു. ചുവപ്പ് സിഗ്നല്‍ പാലിക്കാതിരിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയയാണ് പിന്നാലെയുള്ളത്. വാഹനമോടിക്കുമ്ബോള്‍ ഫോണ്‍ ഉപയോഗിച്ചാലോ ഹാൻഡ്‌ഹെല്‍ഡ് ഉപകരണം ഉപയോഗിച്ചാലോ 75 കുവൈത്തി ദിനാർ പിഴ ചുമത്തുമെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.

കൂടുതല്‍ ഗുരുതരമായ കേസുകളില്‍, ലംഘനം കോടതിയിലേക്ക് റഫർ ചെയ്യും. കുറ്റവാളികള്‍ക്ക് മൂന്ന് മാസം വരെ തടവ് ലഭിക്കുന്ന കുറ്റമാണിത്. 150 നും 300 കുവൈത്തി ദിനാറിനും ഇടയിലുള്ള പിഴയും ചുമത്തപ്പെടും. ചിലപ്പോള്‍ തടവും പിഴയും ഒരുമിച്ച്‌ ലഭിക്കുമെന്നും ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് വ്യക്തമാക്കി.

2nd paragraph