അവാക്കാഡോ കൊണ്ട് കിടിലനൊരു മില്‍ക്ക് ഷേക്ക് ; റെസിപ്പി
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങള്‍? എങ്കില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഹെല്‍ത്തി അവാക്കാഡോ മില്‍ക്ക് ഷേക്ക്.
വേണ്ട ചേരുവകള്‍
- അവാക്കാഡോ 1 എണ്ണം
- പഴം 1 എണ്ണം
- പഞ്ചസാര 2 സ്പൂണ്‍.
- പാല്‍ 1 ഗ്ലാസ്
- നട്സ് 2 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം അവാക്കാഡോ കുരു കളഞ്ഞതിനുശേഷം ഉള്ളിലുള്ള ഭാഗം മാത്രം മിക്സിയുടെ ജാറിലേക്ക് ഇടുക. ശേഷം അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും പഴവും പാലും നട്ട്സും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് ഗ്ലാസിലേക്ക് ഒഴിച്ചു കുടിക്കുക. ഹെല്‍ത്തി അവാക്കാഡോ ഷേക്ക് തയ്യാർ.