AAK

ഒപ്പനയിൽ ആറാം വർഷവും എ ഗ്രേഡിൻ്റെ തിളക്കത്തിൽ വയനാട് സെൻറോസല്ലോസ് സ്കൂൾ

തിരൂർ: സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ അഭിമാനകരമായ നേട്ടം സ്വന്തമാക്കി വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി സെൻറോസല്ലോസ് എച്ച്.എസ്.എസ് ഫോർ സ്പീച്ച് ആൻ്റ് ഹിയറിംഗ് സ്കൂൾ. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പങ്കെടുത്ത ഒപ്പന മത്സരത്തിൽ…

തൂത വെട്ടത്തൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

മലപ്പുറം ജില്ലയിലെ തൂത വെട്ടത്തൂര്‍ റോഡില്‍ കരിങ്കല്ലത്താണി മുതല്‍ വെട്ടത്തൂര്‍ കുളപ്പറമ്പ് വരെ ടാറിങ് പ്രവൃത്തി നാളെ മുതല്‍ (നവംബര്‍ 29) ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ പൂര്‍ണമായും…

തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ 602 പ്രവാസി വോട്ടര്‍മാര്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പ്രവാസി വോട്ടര്‍മാരായുള്ളത് 602 പേര്‍. 94 ഗ്രാമപഞ്ചായത്തുകളിലായി 517 പേരും 12 നഗരസഭകളിലായി 85 പേരുമാണ് പ്രവാസി വോട്ടര്‍മാരായി ഉള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത്…

മലപ്പുറം എ.ഡി.എം എന്‍.എം മെഹറലി ശനിയാഴ്ച വിരമിക്കും

ജില്ലയില്‍ കൂടുതല്‍ കാലം എ.ഡി.എം ആയിരുന്ന ബഹുമതി സ്വന്തമാക്കി എന്‍. എം മെഹറലി പടിയിറങ്ങുന്നു. 2019 ജൂലൈയില്‍ മലപ്പുറം എ.ഡി.എം ആയി ചുമതലയേറ്റ അദ്ദേഹം ശനിയാഴ്ച (നവംബര്‍ 29) സര്‍വീസില്‍ നിന്നും വിരമിക്കും. പൊതുതെരഞ്ഞെടുപ്പ് പ്രക്രിയയുടെ…

തിരൂരിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് പ്രൗഢ തുടക്കം; പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് ഐ എ എസ്…

തിരൂർ: മൂന്ന് ദിവസങ്ങളിലായി തിരൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തുടക്കമായി. നവംബർ 27 മുതൽ 29 വരെ തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.എസ്.എം പോളി ടെക്നിക് , പഞ്ചമി സ്കൂൾ, എൻ. എസ്.എസ് സ്കൂൾ…

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വ്യാഴാഴ്ച തിരൂരിൽ തിരി തെളിയും ; സ്വർണ്ണക്കപ്പ് സംഘാടകർ…

തിരൂർ : കേരള സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വ്യാഴാഴ്ച മുതൽ തിരൂരിൻ തിരി തെളിയും. 27 , 28 . 29 ( വ്യാഴം . വെള്ളി , ശനി ) ദിവസങ്ങളിലായി പ്രധാന വേദിയായ തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിളും പരിസരങ്ങളിലുമായാണ് മേള നടക്കുന്നത്. കലോത്സവത്തിൻ്റെ…

കൂട്ടായി കോതപറമ്പ് സ്വദേശി ഹൃദയാഘാതം മൂലം മലേഷ്യയിൽ നിര്യാതനായി

തിരൂർ : കൂട്ടായി കോതപറമ്പ് സ്വദേശി ഹൃദയാഘാതം മൂലം മലേഷ്യയിൽ നിര്യാതനായി. കൂട്ടായയി കോതപറമ്പ് വലിയ പീടിയേക്കൽ പരേതനായ അസൈനാർ ഹാജി യുടെ മകൻ ഇസ്മായിൽ ആണ് മലേഷ്യയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

ഖത്തറിൽ നിർമ്മിക്കുന്ന സിനിമകൾക്ക് 50% വരെ റിബേറ്റ് പ്രഖ്യാപിച്ചു

ദോഹ: ഖത്തറിൽ നടക്കുന്ന സിനിമ നിർമ്മാണങ്ങളിൽ, 50% വരെ ക്യാഷ് റിബേറ്റ് വാഗ്ദാനം ചെയ്തുകൊണ്ട് ഖത്തർ സ്‌ക്രീൻ പ്രൊഡക്ഷൻ ഇൻസെന്റീവ് (ക്യുഎസ്‌പിഐ) പദ്ധതി പ്രഖ്യാപിച്ചു. ദോഹ ഫിലിം ഫെസ്റ്റിവലിന്റെ ഇൻഡസ്ട്രി ഡേയ്‌സിന്റെ ഉദ്ഘാടനവേളയിലായിരുന്നു…

മുണ്ട് പൊക്കി കാണിച്ച ബി.എൽ.ഒക്കെതിരെ കളക്ടറുടെ നടപടി; ചുമതലയിൽ നിന്ന് നീക്കി

മലപ്പുറം : എസ്.ഐ.ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ നാട്ടുകാർക്ക് നേരെ ഉടുമുണ്ട് പൊക്കി കാണിച്ച ബിഎൽഒക്കെതിരെ നടപടി. സ്ത്രീകൾ അടക്കമുള്ളവർ നോക്കിനിൽക്കെ ബി.എൽ.ഒ മുണ്ടുപൊക്കി കാണിച്ചതിനാണ് നടപടി. മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം…

കോളേജ് വിദ്യാര്‍ത്ഥിനി ഫ്ലാറ്റിൽ മരിച്ച നിലയിൽ; ആൺസുഹൃത്തിനെ കാണാനില്ല

ബാംഗ്ലൂർ തമ്മനഹള്ളിയിൽ കോളേജ് വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് സ്വദേശിയായ 21കാരി ദേവിശ്രീ ആണ് മരിച്ചത്. ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് പ്രേം വർധനെ കാണാനില്ല. ബിബിഎം വിദ്യാർത്ഥിനിയായ…