Main Banner

ഒരുക്കങ്ങൾ പൂർത്തിയായി: എന്റെ കേരളം മെഗാ പ്രദർശന-വിപണന മേളക്ക് തിങ്കളാഴ്ച പൊന്നാനിയിൽ തുടക്കം

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ മെയ് എട്ട് മുതൽ 14 വരെ പൊന്നാനി എ.വി. സ്‌കൂൾ മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദർശന-വിപണന മേളക്കുള്ള ഒരുക്കങ്ങൾ…

ഒഎൻവി സാഹിത്യ പുരസ്‌കാരം സി രാധാകൃഷ്ണന്

2023 ലെ ഒഎൻവി സാഹിത്യപുരസ്‌കാരം നോവലിസ്റ്റ് സി രാധാകൃഷ്ണന്. മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ഏർപ്പെടുത്തിയ പുരസ്‌കാരം. ഒഎൻവി യുവ സാഹിത്യപുരസ്കാരം നീതു സി സുബ്രഹ്മണ്യനും…

“കെ ഫോണിൽ 520 കോടിയുടെ അഴിമതി; SRITക്കും ബന്ധം”; വി ഡി സതീശൻ

എഐ ക്യാമറ ഇടപാട് പോലെ കെ ഫോണിലും സമാനമായ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട്. ഭാരത് ഇലക്ട്രോണിക്സിന് എസ്റ്റിമേറ്റിലെ ടെൻഡർ തുകയേക്കാൾ കൂടുതൽ തുക നൽകി. എ ഐ ക്യാമറ ക്രമക്കേടിൽ ആരോപണ വിധേയരായ SRIT, പ്രസാഡിയോ…

പൊന്നും വിലയില്‍ പൊന്ന്; സ്വർണത്തിന് റെക്കോർഡ് വില

സംസ്ഥാനത്ത് സ്വർണത്തിന് റെക്കോർഡ് വില. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ റെക്കോർഡിൽ എത്തിയത്. ഇന്ന് ഒരുപവൻ സ്വർണത്തിന്റെ വില 45,600 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് ഉയര്‍ന്നത്. 5700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…

ലോക ബാങ്കിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ; അജയ് ബംഗയുടെ നിയമനം അടുത്ത അഞ്ച് വർഷത്തേക്ക്

ഇന്ത്യന്‍ വംശജനും മാസ്റ്റര്‍കാര്‍ഡിന്റെ മുന്‍ സിഇഒയുമായ അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്തു. എതിരാളികളില്ലാതെയാണ് അജയ് ബംഗ തിരഞ്ഞെടുക്കപ്പെട്ടത്. ജൂൺ 2 മുതൽ അഞ്ച് വർഷത്തേക്കാണ് നിയമനം. അമേരിക്കൻ പ്രസിഡന്റ് ജോ…

ലയണല്‍ മെസി പി.എസ്.ജി വിടും; കരാര്‍ പുതുക്കില്ല

അര്‍ജന്റീന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഈ സീസണ്‍ അവസാനത്തോടെ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്ന്‍ വിടുമെന്നുറപ്പായി. ക്ലബുമായുള്ള കരാര്‍ മെസി പുതുക്കില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കി താരത്തിന്റെ പിതാവ് ഹോര്‍ഗെ മെസി…

എഐ ക്യാമറ ഇടപാട്; ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വി.ഡി സതീശൻ

എഐ ക്യാമറ ഇടപാടിൽ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് വി.ഡി സതീശൻ. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഒന്നിനും മറുപടി പറയാതെ ഒളിച്ചോടുകയാണ്. ഊരാളുങ്കല്‍ സൊസൈറ്റി, എസ്.ആര്‍.ഐ.ടി, അശോക് ബില്‍കോണ്‍ എന്നീ…

മുസ്‌ലിം ലീഗിന്റെ പേരില്‍ നിന്ന് മുസ്‌ലിം മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

മുസ്ലിം ലീഗിന്റെ പേരില്‍ നിന്ന് മുസ്ലിം മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരന്‍ കോടതി കേസ് തള്ളുമെന്നും നടപടി ഭയന്നും മുന്‍കൂട്ടി കണ്ട് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.മതത്തിന്റെ പേരുകളും ചിഹ്നങ്ങളും…

ബാർ കോഴക്കേസിൽ അന്വേഷണം നടത്താൻ തയ്യാർ; സി.ബി.ഐ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു

ബാർ കോഴക്കേസിൽ അന്വേഷണം നടത്താൻ തയ്യാണാറെന്ന് സി.ബി.ഐ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു. 418 ബാറുകൾ അനുവദിയ്ക്കാൻ 5 കോടി രൂപ കോഴ നൽകിയെന്നായിരുന്നു ബാർ കോഴക്കേസിലെ ആരോപണം. സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്…

ഒരു രാത്രിക്ക് 31 ലക്ഷം രൂപ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വില്ലയുടെ ചിത്രങ്ങൾ കാണാം

നെറ്റ്ഫ്‌ളിക്‌സിൽ ഹിറ്റായ ഗ്ലാസ് ഒണിയൻ: എ നൈവ്‌സ് ഔട്ട് മിസ്റ്ററി എന്ന സിനിമ കണ്ടിട്ടുണ്ടോ ? അതിൽ താരങ്ങളുടെ പ്രകടനം പോലെ തന്നെ ആരാധകരെ വിസ്മയിപ്പിച്ച ഒന്നായിരുന്നു കഥ നടക്കുന്ന ലൊക്കേഷൻ. ഡിസ്‌നി കഥകളിലെ പളുങ്ക് കൊട്ടാരത്തെ…