Shobika

‘മാപ്പ് പറയില്ല, പത്ത് ശതമാനം ഫീസ് കെട്ടി എം വി ​ഗോവിന്ദൻ കേസിന് പോകുമോ എന്ന് കാത്തിരിക്കുന്നു’;…

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്റെ മാനനഷ്ട നോട്ടീസിന് മറുപടി നൽകി സ്വപ്നാ സുരേഷ്. മാപ്പ് പറയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സ്വപ്നാ സുരേഷിന്റെ മറുപടി കത്ത്. പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം വി ഗോവിന്ദൻ…

കോഴി പക്ഷിയാണോ മൃഗമാണോ ? ചോദ്യമുന്നയിച്ച് ഹൈക്കോടതി; കോഴിക്കടകളിൽ അറവ് പാടില്ലെന്ന് പൊതുതാത്പര്യ…

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന വാദപ്രതിവാദങ്ങൾക്ക് പിന്നാലെ ഇപ്പോഴിതാ മറ്റൊരു ആശയക്കുഴപ്പം ഉടലെടുത്തിരിക്കുന്നു. കോഴി പക്ഷിയാണോ മൃഗമാണോ എന്നാണ് ഗുജറാത്ത് ഹൈക്കോടതി ഉന്നയിച്ച ചോദ്യം. കോഴിയെ കോഴിയിറച്ചിക്കടകളിൽ അറക്കാതെ അറവുശാലകളിൽ…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു. ഹർജിയിൽ ലോകായുക്തയിൽ വ്യത്യസ്ത അഭിപ്രായം ഉടലെടുത്തതിനെ തുടർന്നാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. ലോകായുക്ത സിറിയക് ജോസഫ്, ഉപലോകയുക്ത ഹാറൂൺ ഉൽ റഷീദ്, ഉപലോകായുക്ത…

സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കാൻ കഴിയുന്ന വിധത്തിൽ പൊതു വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ…

സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കാൻ കഴിയുന്ന വിധത്തിൽ പൊതു വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. താനൂർ കാട്ടിലങ്ങടി ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ 'നിറവ്-2023' പരിപാടിയുടെ…

യുഎസ് ആർമിയുടെ 2 ഹെലികോപ്റ്ററുകൾ തകർന്ന് 9 സൈനികർ മരിച്ചു

കെന്റക്കിയിൽ യുഎസ് ആർമിയുടെ രണ്ട് അത്യാധുനിക ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ തകർന്നുവീണു. പതിവ് പരിശീലനം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 9 സൈനികർ മരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ആളുകളുടെ എണ്ണം വ്യക്തമല്ല. അപകട കാരണം…

‘കരുതലും കൈത്താങ്ങും’: മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ മെയ് 15…

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, പൊതുമരാമത്ത് വകുപ്പ്…

കൊവിഡ് വ്യാപനം : അടിയന്തര യോഗം വിളിച്ച് ഡൽഹി സർക്കാർ

കൊവിഡ് വ്യാപന രൂക്ഷമായ ഡൽഹിയിൽ അടിയന്തര യോഗം വിളിച്ച് ഡൽഹി സർക്കാർ. പ്രതിദിന കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ മുന്നൂറോളം പേർക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 31ന് ശേഷം…

മത്സ്യഗ്രാമമാകാൻ ഒരുങ്ങി പൊന്നാനി: തീരദേശ വികസനത്തിന് 24.44 കോടിയുടെ അനുമതി

ജില്ലയിലെ പ്രധാന മത്സ്യബന്ധന പ്രദേശമായ പൊന്നാനിയിൽ സമഗ്ര വികസനത്തിന് വഴിയൊരുങ്ങുന്നു. 24.44 കോടിയുടെ മീൻപ്പിടുത്ത തുറമുഖ വികസനത്തിനാണ് പൊന്നാനിയിൽ അനുമതിയായത്. ഏഴു കോടിയുടെ മത്സ്യ ഗ്രാമം പദ്ധതി, 18.7 കോടിയുടെ ഹാർബർ വികസനം,…

ഇടത് വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; കെ സുരേന്ദ്രനെതിരെ കേസെടുത്ത് പൊലീസ്

ഇടത് വനിത നേതാക്കൾക്കെതിരായ പരാമർശത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. ജനാധിപത്യമഹിള അസോസിയേഷൻ സംസ്ഥാന സെ ക്രട്ടറി സി എസ് സുജാത നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.…

ആഘോഷ ദിനത്തിൽ അപകടം ഒഴിവാക്കാൻ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്

റമദാൻ, വിഷു, ഈസ്റ്റർ കാലത്തെ അപകടങ്ങൾ കുറയ്ക്കാൻ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്. ജില്ലയിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും ഓട്ടോ സ്റ്റാൻഡുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ചുമാണ് തിരൂരങ്ങാടി ജോയിൻറ് ആർടിഒ ഓഫീസ് ഉദ്യോഗസ്ഥരുടെ…