Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
ഗാസയിൽ സമാധാനം പുലരണം; ട്രംപിന്റെ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്ത് സൗദിയും അറബ്, ഇസ്ലാമിക രാജ്യങ്ങളും
ഗാസയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശങ്ങളോടുള്ള ഹമാസിന്റെ പ്രതികരണത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും മറ്റ് ഏഴ് അറബ്, ഇസ്ലാമിക രാജ്യങ്ങളും. സൗദിക്കൊപ്പം ജോർദാൻ, യുണൈറ്റഡ് അറബ്…
കേരളത്തില് നിന്നുള്ള വിമാന സര്വ്വീസുകളില് താല്ക്കാലിക വെട്ടിക്കുറവ് മാത്രമാണ് വരുത്തിയതെന്നും…
തിരുവനന്തപുരം: ശൈത്യകാല ഷെഡ്യൂളില് കേരളത്തില് നിന്നുള്ള വിമാന സര്വ്വീസുകളില് താല്ക്കാലിക വെട്ടിക്കുറവ് മാത്രമാണ് വരുത്തിയതെന്നും പലതും തിരിച്ചുകൊണ്ടു വരുമെന്നും എയര് ഇന്ത്യ എക്സ് പ്രസ് അധികൃതര് ഉറപ്പ് നഷകിയതായി മുഖ്യമന്ത്രി…
സ്വകാര്യത ലംഘിച്ചു; അനുവാദമില്ലാതെ യുവതിയുടെ ചിത്രം പകര്ത്തിയതിന് 30,000 ദിര്ഹം പിഴ
അനുവാദമില്ലാതെ യുവതിയുടെ ചിത്രം പകര്ത്തിയ യുവാവിനെതിരെ വിവിധ ഘട്ടങ്ങളിലായി 30,000 ദിര്ഹം (ഏകദേശം 6.7 ലക്ഷം രൂപ) പിഴ ചുമത്തി അബുദാബി കോടതി. യുവതിയുടെ സ്വകാര്യത ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്ന്നാണ് വിധി.
തന്റെ അനുവാദമില്ലാതെ…
സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രസദ്ധീകരിക്കരുത്; ഇൻഫ്ലുവൻസർമാർക്ക് നിയന്ത്രണവുമായി യുഎഇ
യുഎഇയിലെ സോഷ്യല്മീഡിയ ഇന്ഫുളവന്സര്മാര്ക്ക് കൂടുതല് നിയന്ത്രങ്ങള് ഏര്പ്പെടുത്തി മീഡിയ കൗണ്സില്. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും ഉള്ളടക്കങ്ങളും പ്രസിദ്ധീകരിച്ചാല് കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് മീഡിയ കൗണ്സില്…
റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം, ഒക്ടോബർ 11 വരെ
റിയാദ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നായ റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം. ‘റിയാദ് വായിക്കുന്നു’ എന്ന തലക്കെട്ടിൽ അമീറ നൂറ യൂനിവേഴ്സിറ്റി കാമ്പസിൽ ആരംഭിച്ച മേള ഒക്ടോബർ 11 വരെ നീണ്ടുനിൽക്കും. സൗദി,…
ഗാസയിൽ സമഗ്ര ഉടമ്പടി, അമേരിക്കയുമായി സഹകരിക്കാൻ സൗദി അറേബ്യ തയ്യാറാണെന്ന് മന്ത്രിസഭ പ്രഖ്യാപനം
റിയാദ്: ഗാസയിൽ സമഗ്രമായ ഉടമ്പടിക്കായി അമേരിക്കയുമായി സഹകരിക്കാൻ സൗദി അറേബ്യ സന്നദ്ധത പ്രകടിപ്പിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച റിയാദിൽ ചേർന്ന മന്ത്രിസഭാ യോഗം, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും…
സൗദിയിലേക്ക് മരുന്നുകൾ കൊണ്ടുവരുന്നവരുടെ ശ്രദ്ധക്ക്, ഓൺലൈൻ വഴി ക്ലിയറൻസ് പെർമിറ്റ് നേടണം, നവംബർ…
റിയാദ്: സൗദിയിലേക്ക് വരുന്ന യാത്രക്കാർ രാജ്യത്ത് നിയന്ത്രണമുള്ള മരുന്നുകൾ കൈവശമുണ്ടെങ്കിൽ യാത്രക്ക് മുമ്പേ ഓൺലൈൻ വഴി ക്ലിയറൻസ് പെർമിറ്റ് നേടിയെടുക്കണമെന്ന് ആവർത്തിച്ച് അധികൃതർ. നിയന്ത്രിച്ച മരുന്നുകൾ കൈവശം വെച്ച് സൗദിയിലേക്ക് വരുന്നവർ…
മലയാളിക്ക് വീണ്ടും കോടികളുടെ സമ്മാനം, ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ നേടിയത് എട്ട് കോടി
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില് വീണ്ടും പ്രവാസി മലയാളിക്ക് ഭാഗ്യസമ്മാനം. അജ്മാനില് താമസിക്കുന്ന 48കാരനായ സുഭാഷ് മഠം ആണ് 10 ലക്ഷം ഡോളര് (എട്ട് കോടിയിലേറെ ഇന്ത്യൻ രൂപ) സമ്മാനമായി നേടിയത്. സെപ്തംബര് 12ന് ഇദ്ദേഹം ഓൺലൈനായി…
യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്തുവിട്ടു, എംഎ യൂസഫലി ഒന്നാമത്
ദുബൈ: യുഎഇയെ ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ ലീഡേഴ്സ് എന്ന വിശേഷണത്തോടെയുള്ള “ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ്' പട്ടികയിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡാണ് പട്ടിക പുറത്തിറക്കിയത്.…
ത്രീഡി ലഗേജ് പരിശോധന സംവിധാനവുമായി ദുബായ് വിമാനത്താവളം; പരിശോധനകൾ വേഗത്തിലാകും
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലും അത്യാധുനിക ത്രീഡി ലഗേജ് പരിശോധന സ്കാനറുകൾ സ്ഥാപിക്കുന്നത് 2026 മെയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് എമിറാത്ത് അൽ യോം റിപ്പോർട്ട് ചെയ്തു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ…