Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്: ജാഗ്രത പാലിക്കണം, 2 ജില്ലയൊഴികെ എല്ലായിടത്തും യെല്ലോ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത്…
ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറിയ യുവാവ് പിടിയിൽ
കണ്ണൂരിൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറിയ യുവാവ് പിടിയിൽ. ജീവനക്കാർ ചേർന്ന് പിടികൂടി യുവാവിനെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതി മദ്യ ലഹരിയിൽ എന്ന് സംശയം. കണ്ണൂർ ടൗൺ പൊലീസ് സംഭവത്തിൽ കേസെടുത്തു. രാത്രി പത്ത് മണിയോടെയാണ് സംഭവം…
ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയ ആളുടെ വധശിക്ഷ നടപ്പിലാക്കി ഇറാൻ
തെഹ്‌റാന്‍: ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയ ആളുടെ വധശിക്ഷ ഇറാൻ നടപ്പിലാക്കിയതായി റിപ്പോർട്ട്. ചാരവൃത്തി നടത്തിയ സംഭവത്തില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാള്‍ മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ച് ഇറാൻ…
ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി കുറഞ്ഞു; കാരണം വിലക്കിഴിവിലെ കുറവും അമേരിക്കന്‍ സമ്മര്‍ദ്ദവും
ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് . ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.4 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. റഷ്യ നല്‍കിയിരുന്ന വിലക്കിഴിവുകളിലെ കുറവും വിതരണത്തിലെ…
മഞ്ചയിൽകടവ് അക്വാ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമായി; ഉദ്ഘാടനം ചെയ്ത് ടൂറിസം മന്ത്രി
മണിയൂർ ഗ്രാമപഞ്ചായത്തിലെ മഞ്ചയിൽകടവ് അക്വാ ടൂറിസം പദ്ധതി നാടിന് സമർപ്പിച്ച് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനം വിനോദസഞ്ചാര മേഖലയിൽ വൻ മുന്നേറ്റമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സഞ്ചാരികളുടെ എണ്ണത്തിൽ…
റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ കടുത്ത തീരുവ തുടരും; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൺ: റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ വലിയ വില നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേലുള്ള തീരുവ…
ഗുരുവായൂർ ക്ഷേത്രത്തില്‍ വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായതായി സംശയം
തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാനില്ലെന്ന് സംശയം. ആനക്കൊമ്പ്, സ്വർണം, വെള്ളി, കുങ്കുമപ്പൂവ്, എന്നിവയുടെ കണക്കുകളാണ് ഇല്ലാത്തത്. ഓഡിറ്റ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച അനാസ്ഥ എണ്ണിപ്പറയുന്നത്.…
പിതാവിനൊപ്പം യാത്ര ചെയ്യവേ ബൈക്കില്‍ ബസ് ഇടിച്ചു; ബസിനടിയിലേക്ക് തെറിച്ചുവീണ മകന് ദാരുണാന്ത്യം
തുറവൂരില്‍ അച്ഛനും മകനും യാത്ര ചെയ്തിരുന്ന ബൈക്കില്‍ സ്വകാര്യ ബസിടിച്ച് മകന് ദാരുണാന്ത്യം. വയലാര്‍ 12-ാം വാര്‍ഡ് തെക്കേചെറുവള്ളി വെളി നിഷാദിന്റെ മകന്‍ ശബരീശന്‍ അയ്യന്‍(12) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ദേശീയപാതയില്‍…
P M ശ്രീ പദ്ധതി; ഭിന്നതകൾക്കിടെ എൽഡിഎഫ് യോഗം ചേരും
കേന്ദ്ര വിദ്യാഭ്യാസ പദ്ധതി പി എം ശ്രീയിൽ ഒപ്പുവയ്ക്കാനുള്ള സർക്കാർ നീക്കത്തിൽ മുന്നണിയിൽ ഭിന്നത ശക്തമായിരിക്കെ LDF യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ സൗകര്യം നോക്കിയായിരിക്കും യോഗം ചേരാനുള്ള തീയതി നിശ്ചയിക്കുക. ഈ യോഗത്തിന്…
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ക്ഷേമപെൻഷൻ കൂട്ടുന്നു; 200 കൂട്ടി 1800 രൂപയാക്കും
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ സർക്കാർ ആലോചന. 200 രൂപ കൂട്ടാനുള്ള നിർദ്ദേശം ധനവകുപ്പിൻ്റെ പരിഗണനയിലാണ്. നിലവിൽ 1600 രൂപയാണ് പെൻഷനായി നൽകുന്നത്. എന്നാൽ 200 രൂപ കൂട്ടുന്നതോടെ 1800 രൂപയാകും. അടുത്ത് തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.…
