AAK
Browsing Category

Politics

മഅദനിക്ക് ഉയർന്ന രക്തസമ്മർദ്ദം; ഇന്ന് അൻവാർശേരിയിലേക്ക് ഇല്ല, ആശുപത്രിയിൽ തുടരും

പിഡിപി ചെയർമാൻ അബ്ദുൽ നാസ‍ർ മഅദനി ഇന്ന് അൻവാർശേരിയിലേക്ക് ഇല്ല. കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മഅദനിയുടെ രക്തസമ്മർദ്ദം ഉയർന്നുനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മഅദനി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തുടരും.…

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്; നിഖില്‍ തോമസ്  പിടിയില്‍

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് കോട്ടയത്ത് പിടിയിലായി. ഇന്നലെ രാത്രി വൈകി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. നിഖിലിനെ…

വ്യാജരേഖ കേസില്‍ കെ വിദ്യ റിമാന്‍ഡില്‍; 2 ദിവസം പൊലീസ് കസ്റ്റഡിയിൽ, ജാമ്യാപേക്ഷ 24 ന് പരിഗണിക്കും

വ്യാജരേഖാക്കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് വിദ്യയെ റിമാൻഡ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ രണ്ടു ദിവസം കസ്റ്റഡി അനുവദിക്കണമെന്ന പൊലീസ് ആവശ്യം മണ്ണാർക്കാട് കോടതി…

വ്യാജരേഖാ കേസ്: കെ വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തു, പിടിയിലായത് കോഴിക്കോട് നിന്ന്

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ മുഖ്യപ്രതി കെ വിദ്യ പിടിയില്‍. കോഴിക്കോട് നിന്നാണ് പാലക്കാട് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വിദ്യയെ ഇവിടെ നിന്ന്…

നിഖിൽ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് വ്യാജം; കലിംഗ വിസി പൊലീസിന് മൊഴി നൽകി

എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് വ്യാജം. കലിംഗ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഇത് സംബന്ധിച്ച് പൊലീസിന് മൊഴി നൽകി. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. കായംകുളം ഡിവൈഎസ്പി…

ഏത് നിയമവിരുദ്ധ പ്രവർത്തനത്തിനുമുള്ള പാസ്പോർട്ട് ആണ് എസ്എഫ്ഐ മെമ്പർഷിപ്പ്; രൂക്ഷവിമർശനവുമായി ഗവർണർ

എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു പ്രത്യേക വിദ്യാർഥി സംഘടനയിൽ അംഗമായാൽ ഇവിടെ എന്തും നടക്കും. ഏത് നിയമവിരുദ്ധ പ്രവർത്തനത്തിനുമുള്ള പാസ്പോർട്ട് ആണ് എസ്.എഫ്.ഐ മെമ്പർഷിപ്പ്. മെമ്പർഷിപ്പ് എടുത്താൽ എന്ത്…

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ തീർത്ഥാടനം; ധൂര്‍ത്തടിക്കുന്നത് ജനങ്ങളുടെ പണം; ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയത് കൊണ്ട് എന്ത് പ്രയോജനം. സിഗരറ്റ് ഉല്‍പാദന രാജ്യവുമായാണ് ആരോഗ്യ സഹകരണത്തിന് ശ്രമിക്കുന്നത്. ജനങ്ങളുടെ…

വ്യാജ രേഖ ഉപയോഗിച്ച് എംകോം പ്രവേശനം; സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിൻ്റെ സഹായം…

ആലപ്പുഴയിലെ എസ്എഫ്‌ഐ നേതാവിന്റെ വ്യാജ ഡിഗ്രി വിവാദത്തില്‍ സിപിഐഎം നേതൃത്വത്തിനെതിരെ ആരോപണവുമായി കെ എസ് യു. വ്യാജ രേഖ ഉപയോഗിച്ച് എംകോം പ്രവേശനത്തിന് നിഖില്‍ തോമസിനെ സഹായിച്ചത് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണെന്നാണ് കെ എസ്…

അലി അക്ബർ രാമസിംഹൻ ബിജെപി വിട്ടു

സംവിധായകൻ അലി അക്ബർ രാമസിംഹൻ ബിജെപി വിട്ടു. സംസ്ഥാന ബിജെപി അധ്യക്ഷനാണ് ഇമെയിൽ വഴിയാണ് അലി അക്ബർ രാജിക്കത്ത് കൈമാറിയത്. കലാകാരൻമാർക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് അലി അക്ബർ പറയുന്നു. തെരഞ്ഞെടുപ്പുകളിലെ പ്രദർശന വസ്തു അല്ല…

കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം: മുൻ പ്രിൻസിപ്പൽ ജി.ജെ. ഷൈജുവിന് മുൻകൂർ ജാമ്യമില്ല

കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിൽ മുൻ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവിന് മുൻകൂർ ജാമ്യമില്ല. ജി.ജെ. ഷൈജുവിൻ്റെ മുൻകൂർ ജാമ്യ അപേക്ഷ തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി തള്ളി. പ്രതി ചെയ്ത കുറ്റം അവഗണിക്കാൻ കഴിയില്ല എന്ന…