Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
ആണവ ശാസ്ത്രജ്ഞനെ ആക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി.
ടെഹ്റാന്‍: ഇറാന്റെ ഉന്നത ആണവ ശാസ്ത്രജ്ഞനെ അജ്ഞാതരായ ആക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി. ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ നവീകരണ സംഘടനയുടെ തലവന്‍ മുഹ്സിന്‍ ഫഖ്രിസാദയെ ആണ് അദ്ദേഹം സഞ്ചരിച്ച കാറിന് നേരെ വെടിവെച്ച് കൊലപ്പെടുത്തിയത്.…
നിയന്ത്രണ രേഖയില്‍ പാക് വെടിവയ്പ്: രണ്ടു സൈനികര്‍ മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ രണ്ട് ജവാന്‍മാര്‍ മരിച്ചു. രജൗരി ജില്ലയിലെ സുന്ദര്‍ബാനി പ്രദേശത്താണ് വെടിവെയ്പ്പുണ്ടായത്.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ നായിക് പ്രേം ബഹാദൂര്‍…
ഡീഗോ മറഡോണക്ക് വിട നൽകി ലോകം.
ബ്വേനസ് എയ്റീസ്: അന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണക്ക് വിട നൽകി ലോകം. ബ്വേനസ് എയ്റീസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ അദ്ദേഹത്തിൻെറ സംസ്കാര ചടങ്ങുകൾ നടന്നു.
പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.…
എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും വന്‍തോതില്‍ ഉപഭോക്താക്കളെ നഷ്ടമായെന്ന് കണക്കുകള്‍.
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍ എന്നിവ ഒഴികെയുള്ള എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും വന്‍തോതില്‍ ഉപഭോക്താക്കളെ നഷ്ടമായെന്ന് കണക്കുകള്‍. ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളെ നഷ്ടമായത് വൊഡാഫോണ്‍ ഐഡിയയ്ക്കാണെന്ന് സേവനദാതാക്കളുടെ ഒരു…
വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി.
ന്യൂഡൽഹി: രാജ്യാന്തര വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ 31 വരെ ഡി.ജി.സി.എ നീട്ടി. കോവിഡ് കാല നിയന്ത്രണങ്ങൾ രാജ്യത്ത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ അനുമതിയുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് മാത്രമേ…
സാനിറ്ററി പാഡുകള്‍ സൗജന്യമാക്കി സ്‌കോട്‌ലാന്‍ഡ്.
എഡിന്‍ബര്‍ഗ്: ആര്‍ത്തവ വേളയില്‍ ഉപയോഗിക്കുന്ന സാനിറ്ററി പാഡുകള്‍ സൗജന്യമായി നല്‍കുന്ന ആദ്യ രാഷ്ട്രമായി സ്‌കോട്‌ലാന്‍ഡ്. പാര്‍ലമെന്റില്‍ ഇതിനായി സര്‍ക്കാര്‍ പിരിയഡ് പ്രൊഡക്ട് (ഫ്രീ പ്രൊവിഷന്‍) സ്‌കോട്‌ലാന്‍ഡ് എന്ന പേരില്‍ ബില്‍…
പണം കൈമാറ്റത്തിന് ഫീസ് ഈടാക്കാനൊരുങ്ങി ഗൂഗിള്‍ പേ
തല്‍ക്ഷണ പണ കൈമാറ്റത്തിന് ഫീസ് ഈടാക്കാനൊരുങ്ങി ഗൂഗിള്‍ പേ. അടുത്ത വര്‍ഷം മുതല്‍ വെബ് ആപ്പ് സേവനം നിര്‍ത്തുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച വിവരം വെബ് ആപ്പ് വഴി ഗൂഗിള്‍ ഉപഭോക്താക്കളോട് പങ്കുവച്ചു.
നിലവില്‍…
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എണ്‍പത്തൊമ്പത് ലക്ഷം കടന്നു.
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എണ്‍പത്തൊമ്പത് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 4,85,716 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,89,67,229 ആയി ഉയര്‍ന്നു. ഇതോടൊപ്പം മരണസംഖ്യയും…
ഡിജിസിഎയുടെ ഉന്നതസംഘം ബുധനാഴ്ച കരിപ്പൂരിലെത്തും.
കരിപ്പൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ സാധ്യതയേറി. പരിശോധനകള്‍ക്ക് ഡിജിസിഎയുടെ ഉന്നതസംഘം ബുധനാഴ്ച കരിപ്പൂരിലെത്തും. ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ദുരൈ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാകും റണ്‍വേയും…
പക്ഷിപ്പനി; രണ്ട് ലക്ഷം കോഴികളെ കൊന്നു
നെതര്‍ലാന്‍ഡ്‌സ്: രണ്ട് കോഴി ഫാമുകളില്‍ പക്ഷിപ്പനി പടര്‍ന്നതിനെത്തുടര്‍ന്ന് 190,000 ത്തോളം കോഴികളെ ഡച്ച് അധികൃതര്‍ കൊന്നുകളഞ്ഞതായി കൃഷി മന്ത്രാലയം അറിയിച്ചു. ഗൗഡയ്ക്ക് പുറത്തുള്ള ഹെക്കെന്‍ഡോര്‍പ്പിലെ ഒരു കോഴി ഫാമില്‍ ആരോഗ്യ പ്രവര്‍ത്തകര്‍…
