Fincat

മലേഷ്യൻ പരമോന്നത പുരസ്‌കാരം കാന്തപുരത്തിന്; മലേഷ്യൻ രാജാവ് സമ്മാനിച്ചു

ലോക മുസ്‌ലിം പണ്ഡിതര്‍ക്ക് നല്‍കുന്ന പരമോന്നത മലേഷ്യന്‍ ബഹുമതിയായ ഹിജ്‌റ പുരസ്‌കാരം ഓള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക്. ക്വാലാലംപൂര്‍ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന…

ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപം; വിനായകനെതിരെ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടി

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടി. എറണാകുളം നോർത്ത് പൊലീസ് ആണ് നിയമോപദേശം തേടിയത്. വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം…

അബ്ദുൽ നാസർ മഅ്ദനി കേരളത്തിൽ ; തിരുവനന്തപുരത്ത് വിമാനമിറങ്ങി

പി.ഡി.പി. ചെയർമാൻ അബ്ദുന്നാസർ മഅ്ദനി കേരളത്തിൽ തിരിച്ചെത്തി. ബംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രിംകോടതി പിൻവലിച്ചതോടെയാണ് മഅ്ദനി തിരിച്ചെത്തിയത്. നേരത്തെ കോടതിയുടെ അനുമതിയോടെ പിതാവിനെ കാണാനെത്തിയിരുന്നുവെങ്കിലും അസുഖം മൂലം…

അവസാനമായി ഒരിക്കൽ കൂടി; ഉമ്മൻ ചാണ്ടി തിരുനക്കരയിൽ, ജനലക്ഷങ്ങളുടെ സ്നേഹാദരങ്ങൾ

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര കോട്ടയം തിരുനക്കരയിലെത്തി. തലസ്ഥാനത്ത് നിന്നും പുറപ്പെട്ട് 27 മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്വന്തം തട്ടകത്തിലേക്ക് ഉമ്മന്‍ചാണ്ടി അവസാനമായി എത്തുന്നത്. സമയക്രമം തെറ്റിയതിനെ തുടര്‍ന്ന്…

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച ഒരാൾ അറസ്റ്റിൽ; മറ്റുള്ളവർക്കായി അന്വേഷണം

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മുഖ്യപ്രതി ഹെറാദാസ് (32) തൗബൽ ജില്ലയിൽ നിന്നാണ് അറസ്റ്റിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.…

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം: വീഡിയോ ഷെയർ ചെയ്യരുതെന്ന് കേന്ദ്രം

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തിൽ നടപടിയുമായി കേന്ദ്രം. വീഡിയോ പിൻവലിക്കാൻ ട്വിറ്ററിനോടും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോടും ആവശ്യപ്പെട്ടു. വിഷയത്തിൽ അന്വേഷണം നടക്കുന്നതിനാൽ വീഡിയോ ഷെയർ ചെയ്യരുതെന്ന്…

ബെംഗളൂരു-മൈസൂർ സൂപ്പര്‍ റോഡ്; അഞ്ചുമാസത്തിനിടെ 570 അപകടങ്ങള്‍; സുരക്ഷാ പരിശോധനയുമായി എൻഎച്ച്എഐ

ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കാൻ എൻഎച്ച്എഐ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. കർണാടകയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സമിതി കർണാടക സന്ദർശിക്കും. ബെംഗളുരു-മൈസൂർ ആക്‌സസ് കൺട്രോൾഡ് ഹൈവേയുടെ സുരക്ഷാ പരിശോധന…

ബാറ്റിംഗിലും ബൗളിംഗിലും കരിയർ ബെസ്റ്റ് പ്രകടനം; ജമീമയുടെ ചിറകിലേറി ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 229 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് 120 റൺസിന് ഓളൗട്ടാവുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും കരിയർ ബെസ്റ്റ് പ്രകടനം നടത്തിയ ജമീമ റോഡ്രിഗസിൻ്റെ പ്രകടന മികവിലാണ്…

തുഞ്ചൻ കോളേജിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു

തിരൂർ: തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് അറബിക് ഗവേഷണ വിഭാഗവും താനൂർ ഇസ്ലാഹുൽ ഉലൂം അറബിക് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന ഉസ് വയും സംയുക്തമായി തുഞ്ചൻ കോളേജിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. "ഇരുപതാം നൂറ്റാണ്ടിലെ കേരള പണ്ഡിതർ:…

ഉത്തരാഖണ്ഡിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് 15 മരണം

ഉത്തരാഖണ്ഡിൽ വൻ അപകടം. ചമോലി നഗരത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന് സമീപത്തെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് 15 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. മരിച്ചവരിൽ ഒരു പൊലീസുകാരനും മൂന്ന് ഹോം ഗാർഡുകളും ഉൾപ്പെടുന്നു. നിരവധി പേർക്ക് ഗുരുതരമായി…