Main Banner

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും…

തിരുവനന്തപുരം: വേനല്‍ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി നാല് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയോടൊപ്പം…

നിയമസഭാ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ 36,32,210 വോട്ടര്‍മാര്‍;ഏറ്റവും കൂടുതല്‍…

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 36,32,210 വോട്ടര്‍മാര്‍. ഇതില്‍ 18,19,198 പുരുഷന്‍മാരും 18,12,974 സ്ത്രീകളും 38 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് തിരൂര്‍ മണ്ഡലത്തിലാണ്. 2,55,441…

തവനൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വിഎസ് ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഷാഫി…

കൂട്ടായി : തവനൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വിഎസ് ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വടകര ലോകസഭ എംപി ഷാഫി പറമ്പിൽ നയിച്ച തീരദേശ റോഡ് ഷോ ആവേശത്തിന്റെ അലകടലായി. നൂറുകണക്കിന് ബൈക്കുകളും മറ്റു വാഹനങ്ങളും അണിനിരന്ന റോഡ് ഷോ…

മുട്ടിക്കൊമ്പന്‍ മുത്തങ്ങയിലെ ക്യാമ്പില്‍; റേഡിയോ കോളര്‍ ഘടിപ്പിച്ചു

വയനാട്ടിലെ വടക്കനാട് – വള്ളുവാടി മേഖലകളില്‍ ആഴ്ചകളോളം ഭീതി പടര്‍ത്തുകയും കര്‍ഷകന്റെ ജീവനെടുക്കുകയും ചെയ്ത മുട്ടിക്കൊമ്പന്‍ എന്ന കാട്ടാനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ചു. ആനയുടെ തുമ്പിക്കൈയില്‍ പരിക്കുണ്ടെന്നും കാട്ടില്‍ നിന്ന് സ്വന്തമായി…

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തർവാഹിനി: INS അരിധമൻ നാവികസേനയുടെ ഭാഗമായി

ആണവായുധ ശേഷിയുള്ള അന്തർവാഹിനി INS അരിധമൻ നാവികസേനയുടെ ഭാഗമായി. അന്തർവാഹിനി കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തർവാഹിനിയാണ് INS അരിധമൻ. ആണവ അന്തർവാഹിനികളിൽ ഇന്ത്യയുടെ മുൻഗാമികളായ…

‘ നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണം; ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാന്‍ പാടില്ലാത്ത നീക്കം’; വീണാ…

തനിക്ക് എതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാന്‍ പാടില്ലാത്ത നീക്കമെന്നും എല്ലാ പരിധിയും വിട്ടുവെന്നും വീണാ ജോര്‍ജ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതായും അവര്‍…

‘പയ്യന്നൂരിൽ ഒരു ചുക്കും സംഭവിക്കില്ല, രക്തസാക്ഷികളുടെ നാടാണ്; ആര് എതിര് വന്നാലും കാര്യമില്ല’;…

പയ്യന്നൂരിൽ ഒരു ചുക്കും സംഭവിക്കില്ലെന്നും പിണറായി വിജയൻ. ആര് എതിര് വന്നാലും കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥികളുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പയ്യന്നൂരിനെ കുറിച്ച് ഞാൻ…

അതിജീവിതയ്‌ക്കെതിരായ സൈബർ അധിക്ഷേപം; ഫെന്നി നൈനാന് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലെന്ന് പ്രത്യേക…

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗക്കേസിലെ അതിജീവിതയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തിന് പിന്നില്‍ എംഎല്‍എ തന്നെയാണെന്ന് അന്വേഷണ സംഘം. ഇക്കാര്യത്തില്‍ രാഹുലിനെ കര്‍ശനമായി വിലക്കണമെന്ന് ആവശ്യപ്പെട്ട്…

സിറ്റിയും ലിവര്‍പൂളും നേര്‍ക്കുനേര്‍; എഫ്എ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നാളെ മുതല്‍

എഫ്എ കപ്പിലെ ക്വാര്‍ട്ടര്‍ഫൈനല്‍ പോരാട്ടങ്ങള്‍ നാളെ നടക്കും. മാഞ്ചസ്റ്റര്‍ സിറ്റി, ആര്‍സനല, ലിവര്‍പൂള്‍, ചെല്‍സി എന്നീ വമ്പന്‍ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പിലുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെയും ചെല്‍സി പോര്‍ട്ട് വലെയെയും…

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയില്‍ ഡ്രോണ്‍ ആക്രമണമുണ്ടായി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ദുബായിലെ…