AAK

വയനാട്ടിൽ വീണ്ടും പനി മരണം; എച്ച്1എൻ1 ബാധിച്ച് മധ്യവയസ്ക മരിച്ചു

വയനാട്ടിൽ എച്ച്1എൻ1 ബാധിച്ച് മധ്യവയസ്ക മരിച്ചു. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടിൽ ആയിഷ (48) ആണ് മരിച്ചത്. ജൂൺ 30 നാണ് ആയിഷയ്ക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചത്. കടുത്ത പനിയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ…

കനത്ത മഴ, ഓറഞ്ച് അലര്‍ട്ട്; സംസ്ഥാനത്ത് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി,…

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കാസർകോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.…

മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതി തോട്ടില്‍ വീണു; തൃശൂരില്‍ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍ അരിപ്പാലത്ത് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പൂമംഗലം അരിപ്പാലത്ത് മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല്‍ വഴുതിവീണ് വീണാണ് വിദ്യാര്‍ത്ഥി മരിച്ചത്. പടിയൂര്‍ വളവനങ്ങാടി സ്വദേശി കൊലുമാപറമ്പില്‍ വെറോണി ആണ് മരിച്ചത്. 20 വയസായിരുന്നു.…

AIFF അവാര്‍ഡ് പ്രഖ്യാപിച്ചു; മലയാളികള്‍ക്ക് അഭിമാനമായി പരിശീലക പ്രിയ പി വി യും, ഷില്‍ജി ഷാജിയും

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളികള്‍ക്ക് അഭിമാനമായി പരിശീലക പ്രിയ പി വി യും , യുവ താരം ഷില്‍ജി ഷാജിയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. മികച്ച വനിതാ പരിശീലകയ്ക്കുള്ള പുരസ്‌കാരമാണ് പ്രിയ പി…

നിയമസഭാ കയ്യാങ്കളിക്കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ

നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സജീവ് തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹരജി നൽകിയത്. കേസിൽ ഒട്ടേറെ വസ്തുതകൾ കൂടി അന്വേഷിക്കാനുണ്ടെന്ന് ഹർജിയിൽ പൊലീസ് പറയുന്നു. കേസിൽ…

കാട്ടാക്കട ആൾമാറാട്ട കേസ്; വിശാഖും പ്രിൻസിപ്പലും പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

കാട്ടാക്കട കോളജിലെ ആൾമാറാട്ട കേസിൽ ഒന്നും രണ്ടും പ്രതികൾ കീഴടങ്ങി. ഒന്നാം പ്രതി മുൻ എസ്എഫ്ഐ നേതാവ് വിശാഖും രണ്ടാം പ്രതി കോളജ് മുൻ പ്രിൻസിപ്പൽ ജി. ജെ.ഷൈജു എന്നിവരാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. രണ്ടു പേരുടെയും മുൻകൂർ…

പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; ഇന്ന് ശുചീകരണം, ക്രമീകരണം

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ തുടങ്ങും. ആദ്യ ഘട്ടത്തിലെ മൂന്ന് അലോട്മെന്റുകൾ പൂർത്തായായിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം. സപ്ലിമെന്ററി അലോട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്ലാസുകൾ…

ഇന്നലെ താഴ്ന്നു, ഇന്നുയര്‍ന്നു; സ്വര്‍ണവിപണി ഇങ്ങനെ

ഇന്നലെ സംസ്ഥാനത്ത് പവന് 80 രൂപ കുറവ് രേഖപ്പെടുത്തിയ സ്വവര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇന്ന് കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 5415 രൂപയായി. ഒരു പവന്‍ സ്വവര്‍ണത്തിന് 43320…

കാസർകോട് സ്കൂളിൽ മരം ദേഹത്ത് വീണ് വിദ്യാർത്ഥിനിയുടെ മരണം; ദുഃഖം രേഖപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി

കാസർകോട് പുത്തിഗെയിൽ സ്കൂളിനു സമീപത്തെ മരം ദേഹത്ത് വീണ് വിദ്യാർത്ഥിനി മരണപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി റിപ്പോർട്ട് തേടി. അഞ്ച് ദിവസത്തിനകം റിപ്പോർട്ട്…

ആലുവയിൽ ഏഴ് കിലോ കഞ്ചാവുമായി നാല് ഒഡിഷ സ്വദേശികൾ പിടിയിൽ; ഒരാൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടി

ആലുവയിൽ ഏഴ് കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ അടക്കം നാല് ഒഡിഷ സ്വദേശികൾ പിടിയിൽ. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയിനുകളിൽ…