AAK

കരിപ്പൂരില്‍ വീണ്ടും സ്വർണ്ണവേട്ട; താനൂർ സ്വദേശികൾ പിടിയില്‍

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിന്‍റെ സ്വർണ്ണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണ്ണം പിടികൂടി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റഫീഖ്, കെ.കെ നവാസ് എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്.

കേരളം ഇസ്ലാമിക തീവ്രവാദത്തെ പുഷ്ടിപ്പെടുത്തുന്ന കേന്ദ്രം; ജെ പി നദ്ദ

കോഴിക്കോട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ പരാമർശിച്ച് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. കോഴിക്കോട് ബി ജെ പി സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ.

ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശം അഡ്മിൻമാർക്ക് ഡിലീറ്റ് ചെയ്യാം; വാട്‌സ്ആപ്പ് പുതിയ ഫീച്ചർ

അംഗങ്ങളുടെ സന്ദേശങ്ങൾ നിയന്ത്രിക്കാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് സൗകര്യം നൽകുന്ന അപ്‌ഡേറ്റ് കൂടുതൽ ശക്തമാക്കാനൊരുങ്ങി വാട്‌സ്ആപ്പ്. വ്യാജവാർത്തകൾ തടയുകയാണ് ഇതിന്റെ ലക്ഷ്യം. ഗ്രൂപ്പിലെ അംഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾ അഡ്മിൻമാർക്ക്

സുബൈര്‍ വധക്കേസ്: മൂന്നു ആര്‍എസ്എസ്സുകാര്‍ കൂടി അറസ്റ്റിൽ

പാലക്കാട്: എലപ്പുള്ളിയിലെ പോപുലര്‍ ഫ്രണ്ട് സുബൈര്‍ വധക്കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ജില്ലാ കാര്യദര്‍ശി ഗിരീഷ്, ജില്ല സഹകാര്യവാഹക് സുജിത്രന്‍, മണ്ഡല്‍ കാര്യവാഹക് ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്.

പെരുന്നാൾ ദിനത്തിൽ മലപ്പുറത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു.

മലപ്പുറം: ബൈക്കും ടവേര ജീപ്പും കൂട്ടിയിടിച്ചു ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മൂർക്കനാട് സ്വദേശി ബേപ്പൂക്കാരൻ മഹബൂബിൻ്റെ മകൻ മുഹമ്മദ് മഷ്ഹൂക്ക് (18) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പെരുന്നാൾ ദിവസം അരീക്കോട്

ഗതാഗതം നിരോധിച്ചു

നവീകരണ പ്രവൃത്തിയെ തുടര്‍ന്ന് തിരുവാലി പഞ്ചായത്ത്പ്പടി- നിരന്നപറമ്പ്-പേലപ്പുറം റോഡില്‍ മെയ് എട്ട് മുതല്‍ ഒരു മാസത്തേക്ക് വാഹനഗതാഗതം നിരോധിച്ചു. ചാത്തക്കാട് മുതല്‍ നിരന്നപറമ്പ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗത നിരോധനം.

കൽപ്പറ്റയിൽ യുവാവിനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി തിരൂരിൽ നിന്നും പിടികൂടി.

കൽപ്പറ്റ: പെരുന്നാൾ ദിനത്തിൽ ലക്കിടിയിൽ വെച്ച് ബൈക്ക് യാത്രികനായ ഇരുപതുകാരന്റെ മരണത്തിനിടയാക്കി നിർത്താതെ പോയ പാഴ്സൽ ലോറി പിടിച്ചെടുത്ത് വൈത്തിരി പൊലീസ്. സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് മലപ്പുറം തിരൂരിൽ നിന്ന് ലോറി പ്രത്യേക അന്വേഷണ

പരിശോധന കര്‍ശനമാക്കി; 110 ഹോട്ടലുകള്‍ പൂട്ടിച്ചു, 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ

സഞ്ജിത്ത് കൊലക്കേസ്: പോപ്പുലർഫ്രണ്ട് നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ

സഞ്ജിത്ത് കൊലക്കേസ്: പോപ്പുലർഫ്രണ്ട് നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊലക്കേസിൽ മുഖ്യസൂത്രധാരൻ പിടിയിൽ. ആലത്തൂർ ഗവൺമെന്റ് ജിഎംഎൽപി സ്‌കൂളിലെ അദ്ധ്യാപകനും പോപ്പുലർ ഫ്രണ്ട് ഡിവിഷണൽ പ്രസിഡന്റുമായ

വിൽപ്പനക്ക് വെച്ച പഴകിയ പുഴുവരിച്ച മത്സ്യം പിടികൂടി

കോഴിക്കോട്: മുക്കത്ത് പഴകിയ മത്സ്യങ്ങൾ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. മുക്കം അഗസ്ത്യൻ മുഴിയിലെ മത്സ്യമാർക്കറ്റിൽ നിന്നുമാണ് പഴകിയ മത്സ്യങ്ങൾ പിടികൂടിയത്. മത്സ്യം വാങ്ങിയവരുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ പുഴുവരിച്ച മത്സ്യം