പരപ്പനങ്ങാടിയിൽ വ്യത്യസ്ത അപകടങ്ങളിൽ മൂന്നുപേർക്ക് പരിക്ക്

പരപ്പനങ്ങാടി: രണ്ടിടങ്ങളിലായി നടന്ന അപകടങ്ങളിലാണ് സ്ത്രീ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റത്.
ബൈക്ക് ലോറിയിൽ ഇടിച്ചു രണ്ട് യുവാക്കൾക് ഗുരുതര പരിക്കേറ്റു.ചാലിയം സ്വദേശികളായ സക്കീർ(22) ,അലിഅസ്‌കർ(20) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ അയ്യപ്പൻകാവിന് സമീപമാണ് അപകടമുണ്ടായത്. ചാലിയം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് അയ്യപ്പൻകാവിന് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പരുക്കേറ്റവരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയി.
അതേസമയം
അരിയല്ലൂർ ഉഷാനഴ്സറിക്ക് സമീപം റോഡരികിലൂടെ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു യുവതിക്ക് കാർ ഇടിച്ചു പരിക്കേറ്റു. ടി.പി. ശിവൻറെ മകൾ ശ്രീലക്ഷ്മി( 23 )കാറിടിച്ചു. അപകടമുണ്ടായത്. പരിക്ക് പറ്റി ബോധരഹിതയായ ശ്രീലക്ഷ്മിയെ കോട്ടാക്കടവ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്രീലക്ഷ്മിയെ ഇടിച്ചിട്ടകാർ തൊട്ടടുത്തുള്ള വീടിൻറെ ഗേറ്റ് തകർത്തു വീട്ടിന്റെ മുറ്റത്തെത്തി. വീട്ടിൽ ആരുമില്ലാത്തതിനാൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല .