കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

പരീക്ഷ അപേക്ഷ
കാലിക്കറ്റ് സർവകലാശാല അദീബെ ഫാസിൽ പ്രൈവറ്റ് രജിസ്ട്രേഷനും അദീബെ ഫാസിൽ 2016 സിലബസ് പ്രിലിമിനറി, ഒന്നാംവർഷ സപ്ലിമെൻററി, ഇംപ്രൂവ്മെൻറ്, രണ്ടാംവർഷ ഇംപ്രൂവ്മെൻറ് പരീക്ഷകൾക്കും പിഴകൂടാതെ ഒക്ടോബർ 19 വരെയും 170 രൂപ പിഴയോടെ ഒക്ടോബർ 21 വരെയും ഫീസ് അടച്ച് ഒക്ടോബർ 23 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റിലെ വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷിക്കുക.

കോവിഡ് 19 പരീക്ഷ സെൻറർ മാറ്റത്തിന് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാല റെഗുലർ, പ്രൈവറ്റ് രെജിസ്ട്രേഷൻ ഒന്നാംവർഷ അഫ്സൽ ഉലമ പ്രിലിമിനറി- റെഗുലർ, അദീബെ ഫാസിൽ അവസാന വർഷ റെഗുലർ/ സപ്ലിമെന്ററി, അദീബെ ഫാസിൽ- പ്രിലിമിനറി, ആദ്യവർഷ റെഗുലർ പരീക്ഷാർത്ഥികളിൽ കോവിഡ് 19 മൂലം വീടുകളിൽ തങ്ങേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ഒക്ടോബർ 13 വരെ അപേക്ഷിക്കാം. അനുവദിച്ച കേന്ദ്രങ്ങളും മറ്റു വിശദവിവരങ്ങളും ആളും വെബ്സൈറ്റിൽ.

പരീക്ഷാഫലം

കാലിക്കറ്റ് സർവകലാശാല 2020 ഏപ്രിൽ നടത്തിയ താഴെപ്പറയുന്ന പിജി (സി യു സി എസ്‌ എസ്‌ ) ഫലം പ്രസിദ്ധീകരിച്ചു. സംസ്കൃതം സാഹിത്യ സ്പെഷ്യൽ, സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, മൈക്രോബയോളജി, ബോട്ടണി, മലയാളം, മലയാളം വിത്ത് ജേണലിസം, അറബിക്, സോഷ്യോളജി, ഇംഗ്ലീഷ്.
പുനർമൂല്യനിർണയത്തിന് ഇംഗ്ലീഷ് ഒക്ടോബർ 21 വരെയും അറബിക് ,സോഷ്യോളജി എന്നിവയ്ക്ക് ഒക്ടോബർ 22 വരെയും മറ്റുള്ളവക്ക് ഒക്ടോബർ 23 വരെയും അപേക്ഷിക്കാം.