സ്വർണവില പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില.

സംസ്ഥാനത്ത് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസം പവൻവില 37,560 രൂപയിൽ തുടർന്നശേഷമാണ് വിലവീണ്ടും കുറഞ്ഞത്.
ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്തർദേശീയ വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് നേരിയതോതിൽ കുറഞ്ഞ് 1,906.39 ഡോളർ നിലവാരത്തിലെത്തി. ഈയാഴ്ചതന്നെ വിലയിൽ ഒരുശതമാനത്തോളമാണ് കുറവുണ്ടയത്.
യുഎസ് ഉത്തേജന പാക്കേജ് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതും ഡോളർ കരുത്താർജിച്ചതുമാണ് ആഗോള വിപണിയിൽ സ്വർണവില കുറയാനിടയാക്കിയത്.