കാപ്പനോടൊപ്പം അവസാനം വരെ ഉണ്ടാകും. ടി.എൻ. പ്രതാപൻ എം.പി.

മലപ്പുറം: സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് നടത്തിയ ഓപ്പൺ ഫോറം ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്തു. അന്യായമായി യു.പി.പോലീസ് കരിനിയമങ്ങൾ ചുമത്തി തുറങ്കിലടച്ച മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ്റെ മോചനത്തിനായി അവസാന നിമിഷം വരെയും കൂടെയുണ്ടാകുമെന്ന് ടി.എൻ. പ്രതാപൻ എം.പി. പ്രസ്താവിച്ചു. കേരള സർക്കാറിൻ്റെ സജീവ ഇടപെടൽ അടിയന്തിരമായി വിഷയത്തിലുണ്ടാകണം. പത്രസ്വാതന്ത്ര്യവും, പൗരാവകാശങ്ങളും തല്ലിക്കെടുത്തി രാജ്യത്തെ ഇരുണ്ട യുഗത്തിലേക്കാണ് ബി.ജെ.പി നയിക്കുന്നത്.
കെ.പി.സി.സി. സെക്രട്ടറി കെ.പി.നൗഷാദ് അലി അധ്യക്ഷനായിരുന്നു.

എൻ.പി. ചെക്കുട്ടി, വി.ആർ അനൂപ്, അഡ്വ.കെ.സി.അഷ്റഫ്, അനീസ് കക്കാട്ട്, നൗഫൽ ബാബു, എം.കെ.മുഹസിൻ, മുജീബ് ആനക്കയം, പി.പി .എ . ബാവ, സിദ്ദീഖ് കണ്ണമംഗലം, അഡ്വ. ഡാനിഷ്, നാസർ പടിഞ്ഞാറ്റുമുറി, മാനു റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.
സിദ്ദീഖ് കാപ്പൻ്റെ ഭാര്യയും കുടുംബാംഗങ്ങളും സംബന്ധിച്ചു