കെടി ജലീലിന്‍റെ ഗൺമാന്‍റെ ഫോൺ കസ്റ്റഡിയിലെടുത്തു; രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തു.എടപ്പാളിലും കസ്റ്റംസ് പരിശോധന

എടപ്പാൾ : മന്ത്രി കെടി ജലീലിന്‍റെ ഗൺമാന്‍റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.ഗൺമാൻ പ്രജീഷിന്റെ ഫോണാണ് കസ്റ്റഡിയിലെടുത്തത്.രണ്ട് ദിവസം മുമ്പ് എടപ്പാളിലെ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഫോൺ പിടിച്ചെടുത്തത്. രണ്ട് സുഹൃത്തുക്കളെയും ചോദ്യം ചെയ്തിട്ടുണ്ട്.