വാഹന പരിശോധനക്കിടെ യുവാവിനെ അക്രമിച്ച സംഭവം ട്രാഫിക് പോലീസിനെതിരെ ഡിജിപിക്ക് പരാതി

തിരൂർ :ഒക്ടോബർ 14 കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിന് മുന്നിൽ വാഹന പരിശോധനക്കിടെ ട്രാഫിക് പോലീസ് യുവാവിന് മർദ്ദിച്ച് തള്ളിയിട്ട സംഭവത്തിൽ ഡിജിപി ,എസ്.പി, ഡിവൈസ്പി എന്നിവർക്ക് പരാതി നല്കിയതായി പൊതുപ്രവർത്തകനായ തയ്യിൽ കോതകത്ത് കുഞ്ഞുമുഹമ്മദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ട്രാഫിക് പോലീസുകാരൻ യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ലഭ്യമാണെന്നും ഇത് പരിശോധിച്ച് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ഇദ്ദേഹമാവശ്യപ്പെട്ടു.പ്രസ്ഥുത ഉദ്യോഗസ്ഥന് മണൽമാഫിയയുമായി വലിയ ബന്ധമാണുള്ളതെന്നും മണൽമാഫിയക്കെതിരെയുള്ള പോലീസിൻെറ നീക്കങ്ങൾ ചോർത്തികൊടുക്കുന്നത് ഈ ഉദ്യോഗസ്ഥനാണന്നും പരാതിയിൽ പറയുന്നു.വാഹന പരിശോധന മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നഗരത്തിലെ ഉൾറോഡുകളിൽ പരിശോധന നടത്തുന്നത്.ഇദ്ദേഹത്തിൻെറ നേതൃത്വത്തിൽ വാഹനപരിശോധനയിൽ പൊതുജനങ്ങളെ ഉപദ്രവിക്കുന്നത് മേലുദ്യോഗസ്ഥർ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും കുഞ്ഞിമുഹമ്മദ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.