സൂപ്പർ ഫാസ്റ്റ് ബസ്സിൽ നിന്നും കഞ്ചാവ് പിടികൂടി


കുന്നംകുളം: കുന്നംകുളം എക്സൈസ് റേഞ്ച് ഓഫീസും എക്സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കാസർഗോഡ് നിന്നും എറണാകുളത്തേക്ക് വന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ്സിൽ നിന്നും 2kg കഞ്ചാവ് സഹിതം കൊടകര സ്വദേശിയായ ഷെമിൽ എന്നയാളെ പിടികൂടി, കേസെടുത്തു. പരിശോദനയിൽ എക്സൈസ് ഇൻസ്പെക്ടർ ടി അശോക് കുമാർ , ഐ ബി ഇൻസ്പെക്ടർ എസ് മനോജ് , അസി: എക്സൈസ് ഇൻസ്പെക്ടർ മണികണ്ഠൻ , പ്രിവന്റീവ് ഓഫീസർമാരായ ഒ എസ് സതീഷ് , ടി കെ സുരേഷ് കുമാർ , ടി ജി മോഹനൻ , ഷഫീഖ് , സിവിൽ എക്സൈസ് ഓഫീസർമാരായ കെ സി ആനന്ദ് , സുധീർ വി ആർ , വനിതാ സിവിൽ എക്സൈസ് ഓഫീസർ സെൻസി, ദേവസി എന്നിവർ ഉണ്ടായിരുന്നു .