Fincat

പാലം അറ്റകുറ്റപ്പണി നടത്തിയതില്‍ അഴിമതി:വിജിലന്‍സ് സംഘം പരിശോധന നടത്തി

മലപ്പുറം:കുറ്റിപ്പുറം പാലത്തിന്റെ അറ്റകുറ്റപ്പണിയിൽ അഴിമതി ആരോപണം വിജിലൻസ് പരിശോധന നടത്തി. ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് തുടങ്ങിയ പരിശോധന ഒരു മണിയോടെയാണ് തീർന്നത്. പാലം അറ്റകുറ്റപ്പണിക്കായി ദിവസങ്ങളോളം അടച്ചിട്ടിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തികൾ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ റോഡ് തകരാൻ തുടങ്ങിയ തോടെയാണ് പരാതി ഉയർന്നത്. പൊതുമരാമത്ത് വകുപ്പ് ഗുണമേന്മ പരിശോധന വിഭാഗവും പൊതുമരാമത്ത് വകുപ്പ് എൻ.എച്ച് വിഭാഗവും ഒത്ത് കളിച്ച് അഴിമതി നടത്തിയെന്നാണ് ആരോപണം. പാലം പത്തോളം ഭാഗത്ത് യന്ത്രമുപയോഗിച്ച് തുരന്ന് വിജിലൻസ് സംഘം സാമ്പിൾ ശേഖരിച്ചു. പാലത്തിൽ ഗുണന്നിലവാരമില്ലാത്ത സാമിഗ്രികൾ ഉപയോഗിച്ചതിനാൽ റോഡ് പൊളിയാൻ തുടങ്ങിയതും മറ്റ് അഴിമതികളും കണ്ടെത്തിയിട്ടുണ്ട്. പാലത്തിന്റെ നവീകരണ ത്തിന്റെ ഭാഗമായി നടത്തിയ നിർമ്മണത്തിൽ വൻ അഴിമതി കണ്ടെത്തിയതായി സൂചനയുണ്ട്. ഇതേ ഉദ്യോഗസ്ഥർ നിർമ്മിച്ച കുറ്റിപ്പുറം കൊടക്കൽ റോഡ് നിർമ്മാണത്തിലും അഴിമതിയുണ്ടെന്നും റോഡ് നിർമ്മാണം ഗുണമേന്മ കുറഞ്ഞ സാമിഗ്രികൾ കൊണ്ടാണ് നിർമ്മിച്ചതെന്നും ആരോപണമുയന്നിരുന്നു. റോഡ് തകർന്നത് കണ്ടെത്തിയിട്ടുണ്ടെന്നും വിശദമായ പരിശോധനയും സാമ്പിളുകളുടെ പരിശോധന ഫലവും എത്തിയതിന് ശേഷം തുടർ നടപടികളെടുക്കുമെന്ന് വിജിലൻസ് സി ഐ ഗംഗാദരൻ പറഞ്ഞു