കോവിഡിൻ്റെ മറവിൽ ജീവനക്കാരുടെ അവകാശങ്ങൾ കൊള്ളയടിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ധർണ്ണ നടത്തി.

തേഞ്ഞിപ്പാലം:അധ്യാപക നിയമനത്തിൽ മെറിറ്റും സംവരണ തത്വങ്ങളും അട്ടിമറിച്ച് സ്വന്തക്കാരെ തിരുകി കയറ്റാനുള്ള നീക്കം ഉപേക്ഷിക്കുക. കോവിഡിൻ്റെ മറവിൽ ജീവനക്കാരുടെ അവകാശങ്ങൾ കൊള്ളയടിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക. ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനിയർക്കെതിരായ രാഷ്ട്രീയ പ്രേരിത സസ്പൻഷൻ നടപടി പിൻവലിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സോളിഡാരിറ്റി ഓഫ് യുണിവേഴ്സിറ്റി എംപ്ലോയിസ് സർവ്വകലാശാല ഭരണ കാര്യാലയത്തിന് മുന്നിൽ ധർണ്ണ നടത്തി. പ്രസിഡണ്ട് വി പി മുഹമ്മദ് ഇസ്മയിൽ ധർണ്ണ ഉത്ഘാടനം ചെയ്തു. അധ്യാപക നിയമനത്തിൽ മെറിറ്റ് സംവരണ അട്ടിമറി സാധ്യത ഒഴിവാക്കി സുതാര്യത ഉറപ്പ് വരുത്തണമെന്നും ഓപ്പൺ സർവ്വകലാ ശാല വരുന്ന സാഹചര്യത്തിൽ നിലവിൽ സർവ്വകലാ ശാലകളിലുള്ള വിദൂര വിദ്യാഭ്യാസ രജിസ്ട്രേഷൻ അവസരം നില നിർത്തണമെന്നും സ്റ്റേറ്റ് പ്ലാൻ ഫണ്ട് നാല് വർഷമായി ലഭിക്കാത്ത സാഹചര്യത്തിൽ മൂല്യ നിർണ്ണയം കഴിഞ്ഞ ഉത്തരക്കടലാസ്സുകൾ സൂക്ഷിക്കാൻ പന്ത്രണ്ട്കോടി മുടക്കി എ എസ് ആർ എസ്പദ്ധതിക്കായുള്ള തനത് ഫണ്ട് ധൂർത്ത് അവസാനിപ്പിക്കണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു. ഹബീബ് കോയ തങ്ങൾ, എം.അബ്ദു സമദ് . പി പി.മുജീബ്, സി വി.മധു എന്നിവർ സംസാരിച്ചു. സി രാജേഷ്‌. കെ പി .മുഹമ്മദ് ഷരീഫ് . ടി അൻസാർ,നവാസ് പുത്തലത്ത്, സി. പി. ഷെഫീഖ്, അനസ്സ് പള്ളിക്കൽ എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി