ജി എസ് ടി നിയമത്തിലെ പിഴയും പലിശയും നികുതിയുടെ പല മടങ്ങാകുന്നു:നിയമ വ്യവസ്ഥയിലെ പോരായ്മകൾ പരിഹരിക്കണം


തിരൂർ: ജി എസ് ടി നിയമം രാജ്യത്ത് നടപ്പാക്കിയിട്ട് മൂന്ന് വർഷം കഴിഞ്ഞെങ്കിലും, ഇതിനിടയിൽ 60 ഓളം മാറ്റങ്ങൾ വരുത്തിയെങ്കിലും നികുതി ദായകരുടെ ദുരിതം കുറക്കാൻ കഴിഞ്ഞിട്ടില്ലെന്നും, കുറെ പോരായ്മകൾ ഇനിയും പരിഹരിക്കാനുണ്ടെന്നും, അവ പരിഹരിക്കണമെന്യം ടാക്സ് കൺസൾട്ടൻസ് ആൻ്റ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.രാജ്യത്തിൻ്റെ നിലനിൽപ്പിന് നികുതി വരുമാനം അത്യന്താപേക്ഷിതമാണ്.നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ നികുതി പിരിവിലൂടെയാണ് സർക്കാർ വരുമാനം കണ്ടെത്തുന്നത്.എന്നാൽ ജി എസ് ടി നിയമത്തിലെ പിഴയും പലിശയും നികുതിയുടെ പല മടങ്ങാകുന്നു.2017-18, 2018-19 വർഷത്തിലെ റിട്ടേൺ സ്കൂട്ട്ണി നോട്ടീസുക സ്റ്റേറ്റ് ജി എസ് ടി ഓഫീസുകളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുകയാണ്.ഈ മഹാമാരിയുടെ കാലത്ത് അതിലും വലിയ മഹാമാരിയായി എ എസ്ടി – 10 നോട്ടീസ് മാറിയിരിക്കുകയാണ്.ഈ നോട്ടീസിന് മറുപടി നൽകാനുള്ള അവകാശം 2020 ഒക്ടോബറിലെ നോട്ടിഫിക്കേഷൻ നമ്പർ 79/2020 പ്രകാരം മാറ്റം വരുത്തിയിരിക്കുന്നു. രണ്ട് കോടിയിൽ താഴെ ടേണോ വറുള്ളവരുടെ ലേറ്റ് ഫീ പൂർണമായും ഒഴിവാക്കുക, 2018-19 വാർഷിക റിട്ടേൺ സമർപ്പിക്കാനുള്ള സമയം 2020 ഡിസംബർ 31 വരെ അനുവദിക്കുക, 2020 സെപ്റ്റംബർ മാസത്തെ റിട്ടേൺ സമർപ്പിക്കാനുള്ള സമയം ഒക്ടോബർ 31 വരെ അനുവദിക്കുക, രണ്ട് കോടിയിൽ താഴെയുള്ളവരുടെ 2017-18, 2018-19 വർഷത്തെ എ എസ് ടി – 10 നോട്ടീസ് താൽക്കാലികമായി നിർത്തിവെക്കുക, 2019- 20 വർഷത്തെ ഇൻപുട്ട് ക്ലയിം ചെയ്യുന്നതിനുള്ള സമയം 2020 ഡിസംബർ 31വരെ അനുവദിക്കുക, ജി എസ് ടി നെറ്റ് വർക്ക് പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികൾ ഉന്നയിച്ചു.വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് പി ഷൈലേഷ്, ജനറൽ സെക്രട്ടറി സി പി ജമാൽ, ജോയിൻ സെക്രട്ടറി സി മണികണ്ഠൻ, തിരൂർ യൂണിറ്റ് സെക്രട്ടറി രമേശ് എന്നിവർ പങ്കെടുത്തു.