കടയിൽ മോഷണം ; ഇരുപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി പരാതി
തിരൂർ : അരിക്കാഞ്ചിറയിൽ കാഞ്ഞിരത്തം വീട്ടിൽ ഷിഹാബുദ്ധീൻെറ വാട്ടർ പ്രൂഫിങ്ങ് ഓഫീസിൽ നിന്നാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ഇരുപതിനായിരത്തോളം രൂപ മോഷണം പോയത്.ഷിഹാബ് പള്ളിയിൽ പോവുന്ന സമയത്ത് ഷട്ടർ താഴ്ത്തിയിട്ട് പോയതായിരുന്നു.തിരികെ വന്ന് ഓഫീസ് തുറന്ന സമയത്താണ് പണം നഷ്ടപ്പെട്ടതായി അറിയുന്നത്.തിരൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.അരിക്കാഞ്ചിറയിലും പരിസര പ്രദേശങ്ങളിലുമായി സമീപ ദിവസങ്ങളിൽ നിരവധി മോഷണങ്ങളാണ് നടന്നിട്ടുള്ളത്.പ്രതികളെ പിടികൂടാത്തതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്