പറവണ്ണയ്ക്കടുത്ത് മുറിവഴിക്കലില്‍ ആവേന്‍കോട്ടയില്‍ ഭണ്ഡാരം തകര്‍ത്ത് മോഷണം.

തിരൂർ: തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ക്ഷേത്ര പൂജാരി വാക്കയില്‍ പറവന്നൂര്‍ ശ്രീധരന്‍ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് ഭണ്ഡാരം കുത്തി തുറന്ന നിലയില്‍ കണ്ടത്. ക്ഷേത്രത്തിന് സമീപമുള്ള ജമീലനിലയത്തിലെ ഹമീദിന്റെ വീട്ടിലും മോഷണം നടന്നു. ആറ് മാസം മുമ്പാണ് അരിക്കാഞ്ചിറ കുരുടന്‍ പറമ്പ് ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് മോഷണം നടന്നത്. രണ്ട് ദിവസം മുമ്പാണ് അരിക്കാഞ്ചിറയിലെ കാഞ്ഞിരത്തും വീട്ടില്‍ ഷിഹാബുദീന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍പ്രൂഫിംഗ് ഓഫീസില്‍ നിന്ന് ഇരുപതിനായിരത്തോളം രൂപ മോഷണം പോയത്. വെള്ളിയാഴ്ച ഉച്ചക്ക് ഷിഹാബ് പള്ളിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. തിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഒരാഴ്ചക്കിടെ സമീപ പ്രദേശങ്ങളിലായി നിരവധി മോഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാവശ്യമുയര്‍ന്നിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്