പാസഞ്ചര്‍ ട്രെയ്‌നുകള്‍ നിര്‍ത്തലാക്കുന്നതിനെതിരെ പ്രതിഷേധം

തിരൂര്‍: പാസഞ്ചര്‍ ട്രെയ്‌നുകള്‍ നിര്‍ത്തലാക്കുകയും ട്രെയ്‌നുകളുടെ സ്റ്റോപ്പുകള്‍ കുറയ്ക്കുന്നതിലും വ്യാപക പ്രതിഷേധം. രാജ്യത്ത് വ്യാപകമായി ട്രെയ്ന്‍ സര്‍വിസുകള്‍ നിര്‍ത്തലാക്കുന്നതിനെതിരെ തിരൂര്‍ റെയ്ല്‍വേ സ്റ്റേഷനില്‍ എ.ഐ.ടി.യു.സി പ്രതിഷേധസമരം സംഘടിപ്പിച്ചു. തിരൂര്‍ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം സംസ്ഥാന കമ്മറ്റിയംഗം പി.ലെനിന്‍ദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.പി ഹരീഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.സുധീര്‍ അന്നാര,അയൂബ് വേളക്കാടന്‍ എന്നിവര്‍ സംസാരിച്ചു.അഭിലാഷ് അന്നാര,ജംഷാദ് വേളക്കാടന്‍ ,കുഞ്ഞിപ്പ എന്നിവര്‍ നേതൃത്വം നല്‍കി