തീവണ്ടികളിലെ പാൻട്രികാർ നിർത്തലാക്കുന്നു,

തിരൂർ: ദീർഘദൂര തീവണ്ടികളിലെ പാൻട്രി കാർ റെയിൽവേ നിർത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം. റെയിൽവെ കാറ്ററിംഗ് തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തിറങ്ങി.
കൊവിഡിൻ്റെ പശ്ചാതലത്തിൽ പാൻട്രി കാർ ഇല്ലാതെയാണ് തീവണ്ടികളോടുന്നത് ‘ എന്നാൽ ഇനി മുതൽ പാൻട്രി കാർ ആവശ്യമില്ലെന്ന് റെയിൽവെ തീരുമാനിച്ചതായാണ് റിപ്പോർട്ട് ‘
പാൻട്രി കാർ നിർത്തുന്നതുവഴി വർഷം 1400 കോടി രൂപയുടെ അധികവരുമാനം ഉണ്ടാവുമെന്ന വിലയിരുത്തലിലാണ് റെയിൽവെ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികളുടെയും അവരുടെ ആശ്രിതരുടെയും ഉപജീവനം മുട്ടുന്ന തീരുമാനമാണിതെന്ന്
ഇന്ത്യൻ റെയിൽവെ കോൺട്രാക്ട് കാറ്ററിംഗ് വർക്കേഴ്സ് യൂണിയൻ നേതാക്കൾ പറയുന്നു.
കഴിഞ്ഞ ഏഴുമാസക്കാലമായി തൊഴിൽ നഷ്ടംമൂലം വറുതിയിലായിരിക്കുകയാണ് രാജ്യത്തെ റെയിൽവേ കരാർ തൊഴിലാളികൾ.
350-ഓളം തീവണ്ടികളിൽ പാൻട്രി കാർ ഉണ്ട്. ഇവയെല്ലാം കരാർ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്.
രാജ്യത്ത് ഇരുപത് ലക്ഷത്തോളം ആളുകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട് ‘
ഇനി മുതൽ പ്രധാന സ്റ്റേഷനുകളിലുള്ള റെയിൽവേയുടെ ബേസ് കിച്ചണുകളിൽനിന്ന് പാചകംചെയ്ത ഭക്ഷണം ദീർഘദൂര തീവണ്ടികളിൽ ലഭ്യമാക്കാനാണ് റെയിൽവെയുടെ ആലോചന.
തൊഴിൽ നഷ്ടങ്ങൽ പരിഹരിച്ച് ജനക്ഷേമകരമായ തീരുമാനങ്ങളെടുത്ത് സേവനമേഖലകളിലെ പരിഷ്ക്കാരങ്ങൾ നടപ്പിൽ വരുത്തണമെന്ന്
ഇൻഡ്യൻ റെയിൽവേയ്സ് കാറ്ററിംഗ് കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നതിൻ്റെ ഭാഗമായി തിരൂർ റെയിൽവെ സ്റ്റേഷന് മുന്നിൽ നടത്തിയ സമരം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം പ്രദീപ് ഉദ്ഘാടനം ചെയ്തു