ബിജെപി നേതാവ് ഖുശ്ബു അറസ്റ്റില്‍

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍. വി.സി.കെ നേതാവിന്‍റെ മനുസ്മൃതി പരാമർശത്തിനെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനായി ചിദംബരത്തേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്.  സമരത്തിന് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. കൊവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി നിഷേധിച്ചത്.