ബൈക്കിൽ കടത്തിയ ആറ് കിലോ കാഞ്ചാവ് പിടികൂടി

പരപ്പനങ്ങാടി : തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരപ്പനങ്ങാടി എക്സൈസ് നടത്തിയ പരിശോധനയിൽ പരപ്പനങ്ങാടി പാലത്തിങ്ങലിൽ വെച്ച് ബൈക്കിൽ കടത്തിയ 5.760 കിലോഗ്രാം കഞ്ചാവുമായി തിരൂരങ്ങാടി വടക്കേ മമ്പുറം സ്വദേശി നൗഫലിനെ പരപ്പനങ്ങാടി എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖും സംഘവും അറസ്റ്റ് ചെയ്തു.ഇയാൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ(Gr) പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, നിതിൻ ചോമാരി, വിനീഷ്, സുഭാഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിഷ,എക്സൈസ് ഡ്രൈവർ ചന്ദ്രമോഹൻ തുടങ്ങിയവരും ഉണ്ടായിരുന്നു.