ഓട്ടോ റിക്ഷയിൽ കടത്തികൊണ്ട് വന്ന കഞ്ചാവ് പിടികൂടി

അടിമാലി: നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അടിമാലി ഗ്രാമ പഞ്ചായത്തിന് സമീപം വച്ച് KL-6-F-4214 ബജാജ് ഓട്ടോറിക്ഷയിൽ കടത്തികൊണ്ടു വന്ന 4.100 kg കഞ്ചാവുമായി കൊന്നത്തടി പണിക്കൻ കുടി സ്വദേശി വെട്ടിക്കാട്ട് ആൽബിൻ ജോസഫ് എന്ന ആളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.