ഹണി ട്രാപ് തട്ടിപ്പ്:

യുവതിയുള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു.

കൊച്ചി: എറണാകുളം കോതമംഗലത്ത് ഹണി ട്രാപ് തട്ടിപ്പ്. മുവാറ്റുപുഴ സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി പണവും കാറും തട്ടിയെടുത്തു. സംഭവത്തില്‍ യുവതിയുള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു.

എറണാകുളം കോതമംഗലത്ത് വ്യാപാരിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി പണവും കാറും അപഹരിച്ച സംഘത്തിലെ അഞ്ചു പേരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ സ്വദേശിയെ കോതമംഗലത്തെ ലോഡ്ജില്‍ വിളിച്ചു വരുത്തി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയാണ് തട്ടിപ്പ് നടത്തിയത്. കോതമംഗലം കുട്ടമ്പുഴ സ്വദേശിനി ആര്യ, നെല്ലിക്കുഴി സ്വദേശികളായ മുഹമ്മദ് യാസിന്‍, റിസ്വാന്‍, അശ്വിന്‍, ആസിഫ് എന്നിവരാണ് അറസ്റ്റിലായത്.

വ്യാപാരിയുടെ ഡിടിപി സെന്ററിലെ മുന്‍ ജീവനക്കാരിയായിരുന്നു ആര്യ. ഇവരുടെ നിര്‍ദേശപ്രകാരമാണ് വ്യാപാരി ലോഡ്ജിലെത്തിയത്. പിന്നാലെ മറ്റു പ്രതികളെത്തി ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വ്യാപാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടെ കുട്ടമ്പുഴയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കോതമംഗലം സിഐ അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്