യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കും വിധം കൃഷിഭവനുകള്‍ ജനകീയ കേന്ദ്രങ്ങളായി മാറി വി.എസ് സുനില്‍കുമാര്‍;

തലക്കാട് ഗ്രാമപഞ്ചായത്ത്കൃഷിഭവന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു

തലക്കാട്: യുവാക്കളെ ഉള്‍പ്പടെ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കും വിധം കൃഷിഭവനുകള്‍ ജനകീയ കേന്ദ്രങ്ങളായി മാറിയതായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍. തലക്കാട് ഗ്രാമപഞ്ചായത്തിന് സമീപം പുതുതായി നിര്‍മിച്ച കൃഷിഭവന്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സി മമ്മൂട്ടി എം.എല്‍.എ അധ്യക്ഷനായി.

തലക്കാട് ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതവും തനതു ഫണ്ടും ചേര്‍ത്ത് 22 ലക്ഷം രൂപ ചെലവഴിച്ചാണ് കൃഷിഭവന്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി റംല, വൈസ് പ്രസിഡന്റ് സി.പി അബ്ദുല്‍ ഷുക്കൂര്‍, തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി കുഞ്ഞിബാവ, വൈസ്പ്രസിഡന്റ് പുഷ്പ, ആസൂത്രണ സമിതി ചെയര്‍മാന്‍ മുഹമ്മദലി, അഡ്വ. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ നുസൈബ, പി.ടി.ഷഫീഖ്, സി.ബാപ്പുട്ടി, കാര്‍ഷികവികസനസമിതി അംഗം രാജു എന്നിവരും പങ്കെടുത്തു.