കരിപ്പൂരില്‍ വീണ്ടും സ്വർണ്ണം പിടികൂടി മലപ്പുറം സ്വദേശി പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി.  832 ഗ്രാം സ്വർണവുമായെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്.  മലപ്പുറം എടക്കര സ്വദേശി റിയാസ് ഖാനാണ് സ്വര്‍ണ്ണം കടത്തിയത്.

ഷാർജയിൽ നിന്നെത്തിയ ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു.