2021 ലെ ഹജജിനായി ഇ​ന്നു​മു​ത​ൽ ഓൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്​​ സൗ​ദി അ​റേ​ബ്യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യേ​ക്കും. പ്ര​ത്യേ​ക ച​ട്ട​ങ്ങ​ളു​ണ്ടാ​കും.

ക​രി​പ്പൂ​ർ: കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന 2021ലെ ​ഹ​ജ്ജി​നാ​യി ശ​നി​യാ​ഴ്​​ച മു​ത​ൽ ഓൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​ടു​ത്ത​വ​ർ​ഷ​ത്തെ ഹ​ജ്ജി​െൻറ ആ​ക്​​ഷ​ൻ പ്ലാ​ൻ കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ചു. ജൂ​ലൈ 19 അ​റ​ഫ ദി​ന​മാ​യി ക​ണ​ക്കാ​ക്കി​യാ​ണ്​ തീ​യ​തി​ക​ൾ നി​ശ്ച​യി​ച്ച​ത്.

ഡി​സം​ബ​ർ 10 വ​രെ​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി. ജ​നു​വ​രി​യി​ലാ​യി​രി​ക്കും ന​റു​ക്കെ​ടു​പ്പ്. ജൂ​ൺ 26 മു​ത​ൽ ജൂ​ലൈ 13 വ​രെ​യാ​ണ്​ വി​മാ​ന സ​ർ​വി​സ്. ജൂ​ലൈ 30 മു​ത​ൽ ആ​ഗ​സ്​​റ്റ്​ നാ​ലു​വ​രെ​ മ​ട​ക്ക സ​ർ​വി​സ്.

അ​വ​സ​രം ല​ഭി​ച്ച​വ​ർ​ക്ക് ആ​ദ്യ​ഗ​ഡു അ​ട​ക്കാ​നും തു​ക അ​ട​ച്ച​തി​െൻറ പേ-​ഇ​ൻ സ്ലി​പ്പ്, മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​മ​ർ​പ്പി​ക്കാ​നു​മു​ള്ള സ​മ​യ​പ​രി​ധി മാ​ർ​ച്ച്​ ഒ​ന്നാ​ണ്. വി​മാ​ന സ​ർ​വി​സിന്റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ജ​നു​വ​രി, ഫെ​ബ്രു​വ​രി​യോ​ടെ പൂ​ർ​ത്തി​യാ​കും.

അ​തേ​സ​മ​യം, കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്​​ സൗ​ദി അ​റേ​ബ്യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യേ​ക്കും. പ്ര​ത്യേ​ക ച​ട്ട​ങ്ങ​ളു​ണ്ടാ​കും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​പേ​ക്ഷി​ക്കാ​വു​ന്ന വ​യ​സ്സ്​, ആ​രോ​ഗ്യ​പ​ര​വും മ​റ്റു​മു​ള്ള യോ​ഗ്യ​ത​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ അ​റി​യി​ക്കു​മെ​ന്ന്​ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി അ​റി​യി​ച്ചു.