ആദിവാസി ഗോത്ര സമൂഹത്തെ അധിക്ഷേപിച്ച താനൂർ എം.എൽ.എ ക്കെതിരെ നിയമ നടപടി സ്വീകരിക്കണം. മുസ് ലിം ലീഗ്

തിരൂർ: രാഷ്രീയ, വ്യക്തിവിരോധം പ്രകടിപ്പിക്കാൻ താനൂർ എം.എൽ.എ വി അബ്ദുറഹിമാൻ ആദിവാസി ഗോത്ര സമൂഹത്തെ അധിക്ഷേപിച്ചതിൽ എം. എൽ.എക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തിരൂർ മണ്ഡലം മുസ് ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. തിരൂർ മണ്ഡലത്തിലെ വികസന പദ്ധതികൾ നടപ്പാക്കുന്നതിൻ സി.മമ്മൂട്ടി എം.എൽ.എ ചെയ്യുന്ന പ്രവർത്തനങ്ങൾ തിരൂരിലെ ജനങ്ങൾക്കറിയാം. സ്വന്തം മണ്ഡലത്തിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാനാണ് താനൂർ എം.എൽ.എ ആദ്യം ശ്രമിക്കേണ്ടത്. ആദിവാസി സമൂഹത്തെ അധിക്ഷേപിച്ച നടപടിയിൽ മുസ് ലിം ലീഗ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വെട്ടം ആലിക്കോയ, കൊക്കോടി മൊയ്തീൻ കുട്ടി ഹാജി, മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റർ, കെ. ഇബ്രാഹിം ഹാജി, എ.കെ സൈതാലിക്കുട്ടി, കെ.കെ.റിയാസ് എന്നിവർ പങ്കെടുത്തു.