ആത്മവിശ്വാസം കൈവിടാതെ ഒരു ഉദ്യോഗാർഥി; പിഎസ്‍സി പരീക്ഷ ആംബുലൻസിൽ.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പൂർണ പിന്തുണ നൽകി.

മലപ്പുറം: കൊവിഡ് ചികിത്സയിലിരിക്കെ ആത്മവിശ്വാസം കൈവിടാതെ പിഎസ്‍സി പരീക്ഷയിൽ പങ്കെടുത്തിരിക്കുകയാണ് ഒരു ഉദ്യോഗാർഥി. ശനിയാഴ്ച നടന്ന യുപി സ്കൂൾ ടീച്ചേഴ്സ് പിഎസ്‌സി പരീക്ഷയ്ക്കാണ് മലപ്പുറം സെൻ്റ് ജമ്മാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പിപിഇ കിറ്റ് ധരിച്ച് ഉദ്യോഗാർഥി എത്തിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പൂർണ പിന്തുണ നൽകിയതോടെയാണ് പരീക്ഷ എഴുതാൻ ഉദ്യോഗാർഥിക്ക് വഴി തെളിഞ്ഞത്.