എംസി കമറുദ്ദീന്റെ കുരുക്ക് മുറുകി
ഇനിയും നിരവധി രേഖകള്‍ കണ്ടെടുക്കാനുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കി.
മഞ്ചേശ്വരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്റെ കുരുക്ക് മുറുകി. എം.എല്‍.എയ്ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. തട്ടിപ്പ് ആസൂത്രിതമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.
എം.എല്‍.എയുടെ നിക്ഷേപങ്ങളെല്ലാം അനധികൃതവും നിയമം ലംഘിച്ചുള്ളതുമായിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികള്‍ പരാതിക്കാരെ കബളിപ്പിക്കുകയായിരുന്നു. കമറുദ്ദീന് എം.എല്‍.എയെ അറസ്റ്റ് ചെയ്യുന്ന വിവരം സ്പീക്കറെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇനിയും നിരവധി രേഖകള്‍ കണ്ടെടുക്കാനുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കി.