Main Banner

യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

അങ്കമാലിയിൽ ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ച നിലയിൽ. കൊല്ലം വളത്തൂങ്കൽ ആക്കോലിൽ സ്വദശി വിസ്മയ, കൊല്ലം കണ്ണനല്ലൂർ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്. ഇരുവരെയും കാണാനില്ലെന്ന പരാതിയിൽ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.

1 st paragraph

ഇന്ന് പുലർച്ചെ അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം തൃശ്ശൂർ ഭാ​ഗത്തേക്ക് പോയ ട്രെയിനിടിച്ചാണ് ഇവരുടെ മരണം സംഭവിച്ചിരിക്കുന്നത്. ഇവർ ബന്ധുക്കളാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.