പോത്തുകൽ നെട്ടികുളത്ത് അമ്മയും 3 മക്കളും ആത്മഹത്യ ചെയ്തു,

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

പോത്തുകൽ നെട്ടികുളത്ത് അമ്മയും 3 മക്കളും ആത്മഹത്യ ചെയ്തു, മുതുപുരേടത്ത് ബിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന (35) മക്കളായ ആദിത്യൻ 12, അനന്തു 11 അർജുൻ 8 എന്നിവരാണ് മരിച്ചത് ഇവർ ഇപ്പോൾ താമസിക്കുന്ന നെട്ടികുളത്തെ വാടക വീട്ടിലാണ് അമ്മയും മക്കളും തൂങ്ങി മരിച്ചത്.ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം, ഷാളും മുണ്ടും ഉപയോഗിച്ചാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.കുട്ടികളെയും രഹ്നയേയും കാണാത്തതിനെ തുടർന്ന് അയൽവാസികൾ നോക്കിയപ്പോഴാണ് ഇവർ തൂങ്ങി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് വീടിന്റെ പുറകുവശത്തെ വാതിൽ ചവിട്ടി തുറന്ന് അകത്ത് കടന്നാണ് പോലീസ് സഹായതോടെ ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെക്കിലും ജീവൻ രക്ഷിക്കാനായില്ല കുട്ടികളെ ഓരോത്തരെയും തൂക്കിയ ശേഷമാണ് രഹ്ന തൂങ്ങിയതെന്ന് കരുതുന്നു മരണകാരണം വ്യക്തമല്ല, മൃതുദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ, ഇവർ തുടി മുട്ടിയിലെ വീട്ടിൽ നിന്നുമാണ് 6 മാസം മുൻപ് നെട്ടികുളത്തെ വാടക വീട്ടിലേക്ക് എത്തിയത്, ‘ഒരു കുടുംബത്തിലെ4 അംഗങ്ങളുടെ ആത്മഹത്യയുടെ നടുക്കത്തിൽ നിന്നും മാറ്റാനാകാതെ തരിച്ചുനിൽക്കുകയാണ്, രഹ്നയുടെ ഭർത്താവ് ബിനേഷ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ ടാപ്പിംഗ് തൊഴിലാളിയാണ്, പോത്തുകൽ പോലീസ് ഇൻക്വസ്റ്റ് നടത്തി