വൻ സ്പിരിറ്റ്‌ വേട്ട 1750 ലിറ്റർ പിടികൂടി.

ചെണ്ടമേളം പ്രോഗ്രാം ലെഗ്ഗേജ്‌ എന്ന വ്യാജേനയുള്ള സ്പിരിറ്റ്‌ കടത്താണ് എക്സൈസ് സംഘം തകർത്തത് .

ചേർത്തല : ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് &ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് CI ആർ.ബിജുകുമാറും പാർട്ടിയും ചേർത്തല ഭാഗത്തു നടത്തിയ റെയ്‌ഡിൽ ചേർത്തല റെയിൽവേ സ്റ്റേഷന്റെ ഭാഗത്തുനിന്നും മിനി ബസിൽ 35 ലിറ്ററിന്റെ 50 കന്നാസുകളിലായി കടത്തിക്കൊണ്ട് വന്ന 1750 ലിറ്റർ സ്പിരിറ്റ്‌ പിടികൂടി. ചെണ്ടമേളം പ്രോഗ്രാം ലെഗ്ഗേജ്‌ എന്ന വ്യാജേനയുള്ള സ്പിരിറ്റ്‌ കടത്താണ് എക്സൈസ് സംഘം തകർത്തത് . സംഘത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ k അജയൻ, പ്രിവന്റീവ് ഓഫീസർ N.പ്രസന്നൻ, K.ജയകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ H.മുസ്തഫ, അരുൺ NP, ദീപു.TD, ജിനു.S, പ്രമോദ്.V, വർഗീസ് പയസ്, ഡ്രൈവർ KP.ബിജു എന്നിവർ പങ്കെടുത്തു.