ദീപാവലി കൂടുതല്‍ വെളിച്ചവും സന്തോഷവും നല്‍കട്ടെയെന്ന് പ്രധാനമന്ത്രി; പതിവ് പോലെ ആഘോഷം സൈനികര്‍ക്കൊപ്പം.

രാജ്യത്തിന് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി ഉത്സവം കൂടുതല്‍ തെളിച്ചവും സന്തോഷവും നല്‍കട്ടെയെന്നും എല്ലാവരും ആരോഗ്യമുള്ളവരായിരിക്കട്ടെയെന്നും മോദി ആശംസിച്ചു
ട്വിറ്ററിലൂടെയാണ് ആശംസ. ദീപാവലി ദിനത്തില്‍ സൈനികര്‍ക്കായി എല്ലാവരും ഒരു ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. പതിവ് പോലെ സൈനികര്‍ക്കൊപ്പമാണ് മോദിയുടെ ദീപാവലി ആഘോഷം. ഇത്തവണ രാജസ്ഥാനിലെ ജയ്സാല്‍മീറലെ സൈനികര്‍ക്കൊപ്പം മോദി ചെലവഴിക്കും